ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി ഒരു ‘പാരന്‍റ് ഗൈഡ്’ പുറത്തിറക്കി കമ്പനി. ഇൻസ്റ്റഗ്രാമിൽ ലഭ്യമായ സുരക്ഷാ ഫീച്ചറുകളെ കുറിച്ച് മാതാപിതാക്കളെ ബോധവാന്മാരാക്കാനും അതുവഴി കുട്ടികളെ സുരക്ഷിതരായിരിക്കാൻ സഹായിക്കുക എന്ന ലക്ഷ്യവുമായി അവതരിപ്പിച്ചിട്ടുള്ളതാണീ ഫീച്ചര്‍.
വിവിധ രാജ്യങ്ങളിൽ ഇത് ലഭ്യമാകും. മാറിവരുന്ന ഡിജിറ്റൽ ഇടത്തെ കുറിച്ച് രക്ഷിതാക്കൾക്ക് ധാരണ നൽകാൻ ഇൻസ്റ്റഗ്രാമിന്‍റെ പാരന്‍റ്സ് ഗൈഡിലൂടെ സാധിക്കും. ഇൻസ്റ്റഗ്രാമിലെ പുതിയ അപ്ഡേറ്റുകളെ കുറിച്ചുള്ള വിവരങ്ങൾ ഗൈഡിലുണ്ട്.
ഇതിൽ സെന്‍റർ ഫോർ സോഷ്യൽ റിസർച്ച്, സൈബർ പീസ് ഫൗണ്ടേഷൻ, ആരംഭ് ഇന്ത്യ ഇനിഷ്യേറ്റീവ്, യങ് ലീഡേഴ്സ് ഫോർ ആക്റ്റിവിറ്റി സിറ്റിസൻ ഷിപ്പ്, ഇറ്റ്സ് ഓകെ റ്റു ടോക്ക്, സൂയ്സൈഡ് പ്രിവൻഷൻ ഇന്ത്യ ഫൗണ്ടേഷൻ തുടങ്ങി കുട്ടികളുടെ സുരക്ഷയ്ക്കും അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുടെ പങ്കാളിത്തവും ഈ പാരന്‍റ്സ് ഗൈഡിലുണ്ട്.
Leave a Reply