നോക്കിയയുടെ ഓഡിയോ ഡിവൈസുകളുടെ ശ്രേണിയിലേക്ക് ഏറ്റവും പുതിയ ഡിവൈസായി നോക്കിയ പ്രൊഫഷണൽ ട്രൂ വയർലെസ് ഇയർഫോൺസ് പി3600 അവതരിപ്പിച്ചിരിക്കുന്നു. എസ്ബിസി, ആപ്റ്റിഎക്സ് അഡാപ്റ്റീവ് ഓഡിയോ കോഡെക്കുകൾക്കുള്ള പിന്തുണയുമായി തയ്യാറാക്കിയിട്ടുള്ള നോക്കിയ പ്രൊഫഷണൽ ട്രൂ വയർലെസ് ഇയർഫോൺസ് പി 3600 ഒരൊറ്റ കളർ ഓപ്ഷനിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ചാർജ്ജിംഗ് കേസ് ഉപയോഗിച്ച് 24 മണിക്കൂർ വരെ സമയം ദീർഘിപ്പിക്കുവാൻ കഴിയുന്ന ആറ് മണിക്കൂർ ബാറ്ററി ലൈഫ് ലഭിക്കുന്നു. ടിഡബ്ല്യുഎസ് ഇയർഫോണുകൾ ഐപിഎക്സ്4 വാട്ടർ റെസിസ്റ്റൻസ് സവിശേഷതയുള്ളതാണ്.
നോക്കിയ പ്രൊഫഷണൽ ട്രൂ വയർലെസ് ഇയർഫോണുകൾ പി3600 സവിശേഷതകൾ
നോക്കിയ പ്രൊഫഷണൽ ട്രൂ വയർലെസ് ഇയർഫോണുകൾ പി3600 ഇയർഫോണുകൾക്ക് 8mm ഡൈനാമിക് ഡ്രൈവറുകളുള്ള ഡ്യുവൽ ഡ്രൈവർ ഡിസൈൻ ഉണ്ട്. 20Hz മുതൽ 20000Hz വരെയുള്ള ഫ്രീക്വൻസി റെസ്പോൺസ് റേഞ്ചുള്ള ഇവയ്ക്ക് ബ്ലൂടൂത്ത് 5.2 സപ്പോർട്ടുണ്ട്. ഇത് എച്ച്എസ്പി, എച്ച്എഫ്പി, എവിആർസിപി, എ 2 ഡിപി പ്രൊഫൈലുകൾ സപ്പോർട്ട് ചെയ്യുന്നു. നോക്കിയ പ്രൊഫഷണൽ ട്രൂ വയർലെസ് ഇയർഫോണുകൾ പി3600 പിന്തുണയ്ക്കുന്ന ഓഡിയോ ഫോർമാറ്റുകളിൽ എസ്ബിസി, ആപ്റ്റിഎക്സ് അഡാപ്റ്റീവ് എന്നിവ ഉൾപ്പെടുന്നു.
രണ്ട് ഇയർബഡുകളിലും 45എംഎഎച്ച് ബാറ്ററിയും ചാർജ്ജിംഗ് കേസ് 400 എംഎഎച്ച് ബാറ്ററിയും നൽകിയിരിക്കുന്നു. പി3600 ഇയർഫോണുകൾ ഒരൊറ്റ ചാർജ്ജിൽ ആറ് മണിക്കൂറും ചാർജ്ജിംഗ് കേസുമായി 24 മണിക്കൂറും നീണ്ടുനിൽക്കുമെന്ന് നോക്കിയ പറയുന്നു. ഏകദേശം രണ്ട് മണിക്കൂർ സമയം കൊണ്ട് ടിഡബ്ല്യുഎസ് ഇയർഫോണുകൾ ചാർജ്ജ് ചെയ്യാം എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മികച്ച വോയ്സ് കോളുകൾക്കായി നോക്കിയ പ്രൊഫഷണൽ ട്രൂ വയർലെസ് ഇയർഫോണുകൾ പി3600 ന് വ്യക്തമായ വോയ്സ് ക്യാപ്ചർ സാങ്കേതികവിദ്യയുണ്ട്. കൂടാതെ സിരി, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയ്ക്കായി ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു. ലേറ്റൻസി കുറയ്ക്കുന്ന ഒരു ഗെയിമിംഗ് മോഡ് ഇതിൽ ഉണ്ട്.
നോക്കിയ പ്രൊഫഷണൽ ട്രൂ വയർലെസ് ഇയർഫോൺസ് പി3600-ന്റെ വില, ലഭ്യത എന്നിവയെക്കുറിച്ച് നിലവില്‍ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. കമ്പനിയുടെ വെബ്സൈറ്റില്‍ “കമിങ് സൂൺ” എന്ന് പട്ടികപ്പെടുത്തിയിരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
Leave a Reply