രാജ്യത്തെ ഉപയൊക്താക്കൾക്കിടയിൽ പ്രചാരം നേടുന്ന മൈക്രോ ബ്ലോഗിങ് അപ്ലിക്കേഷൻ ആണ് കൂ.
ഇന്ത്യൻ ട്വിറ്റർ എന്നു വിളിക്കാവുന്ന കൂ രാജ്യത്തെ മികച്ച സജന്യ ബ്ലോഗിങ് ആപ്പുകളിൽ ഒന്നാണ്.
2020 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ നടത്തിയ ആത്മനിർഭർ ആപ്പ് ഇന്നോവേഷൻ ചലഞ്ചിൽ
വിജയിച്ച കൂ ഒരു ആത്മ നിർഭർ ആപ്പാണെന്നു അവകാശപ്പെടുന്നു.
കർഷക സമരത്തെ ചൊല്ലി ഇന്ത്യൻ സർക്കാരും ട്വിറ്ററും തമ്മിലുള്ള കൊമ്പുകോർക്കലിന്റെ ഭാഗമായി ഇന്ത്യൻ സർക്കാർ ട്വിറ്റെറിനു ബദലായി കൂ ആണ് ഉപയോഗിക്കുന്നത് ഔദ്യോഗിക പോസ്റ്റുകൾ പലതും കൂ വിൽ വന്നതിനു മണിക്കൂറുകൾക്കു ശേഷമാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നത്.കേന്ദ്രമന്ത്രിമാരും കേന്ദ്രത്തെ സപ്പോർട്ട് ചെയ്യുന്ന പല പ്രമുഖരും കൂ വിന്റെ വെരിഫൈ അക്കൗണ്ടുകൾക്ക് ഉടമകളാണ് ചെറിയ ഈ കാലയളവിൽ തന്നെ വൺ മില്യൺ ഡൗൺലോഡ്കൾക്ക് മുകളിൽ നേടിയ ഈ അപ്ലിക്കേഷൻ രാജ്യത്ത് താരംഗമായിക്കൊണ്ടിരിക്കുകയാണ്. ട്വിറ്റെറിനു ബദലായി സർക്കാർ കണ്ടെത്തിയ ആപ്പിനെ ജനങ്ങളും സ്വീകരിക്കുമോയെന്നു കണ്ടറിയാം.
Leave a Reply