2021 ജനുവരി 1 മുതല്‍ ചില ഐഫോണുകൾക്കും ആന്‍ഡ്രോയിഡ് ഉപകരണങ്ങൾക്കുമായുള്ള പിന്തുണ വാട്സ്ആപ്പ് അവസാനിപ്പിക്കുന്നു. ആപ്പിളിന്‍റെ ഐഓഎസ് 9 അധിഷ്ഠിത ഫോണുകളിലും, ഗൂഗിളിന്‍റെ ആൻഡ്രോയിഡ് 4.0.3 അധിഷ്ഠിത ഫോണുകളിലുമാണ് ഇത് സംഭവിക്കുക.
ഐഫോൺ 4 എസ്, ഐഫോൺ 5, ഐഫോൺ 5 എസ്, ഐഫോൺ 5 സി, ഐഫോൺ 6, ഐഫോൺ 6 എസ് എന്നീ ഫോണുകളില്‍, വാട്സ്ആപ്പ് ഉപയോഗിക്കുന്നത് തുടരണമെങ്കിൽ ഐഓഎസ് 9 അല്ലെങ്കിൽ അതിനുശേഷമുള്ള ഓഎസുകളിലേയ്ക്ക് ഫോണ്‍ അപ്ഡേറ്റ് ചെയ്യേണ്ടിവരും. ആൻഡ്രോയിഡ് 4.0.3 കിറ്റ്കാറ്റ് പതിപ്പിന് ശേഷം അപ്‌ഡേറ്റുകൾ ലഭിക്കുന്നത് നിർത്തിയ എല്ലാ സ്മാർട്ട്ഫോണുകളിലും വാട്സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തും. എച്ച്ടിസി ഡിസയർ, എൽജി ഒപ്റ്റിമസ് ബ്ലാക്ക്, മോട്ടറോള ആൻഡ്രോയിഡ് റേസർ, സാംസങ് ഗ്യാലക്‌സി എസ്2 തുടങ്ങിയ മോഡലുകൾ ഇതിൽ ഉൾപ്പെടുന്നു.
2021 ൽ വാട്സ്ആപ്പിനുള്ള പിന്തുണ നഷ്‌ടപ്പെടുന്ന മറ്റ് നിരവധി ആന്‍ഡ്രോയിഡ് ഫോണുകൾ ഉണ്ടാകാം. എന്നിരുന്നാലും, നിങ്ങളുടെ ഐഫോണ്‍ അല്ലെങ്കിൽ ആന്‍ഡ്രോയിഡ് ഫോൺ ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നതെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ, അത് പരിശോധിക്കാൻ സെറ്റിംഗ്സിലേക്ക് പോകാം. ഉദാഹരണത്തിന്, നിങ്ങൾ ഒരു ഐഫോൺ ഉപയോക്താവാണെങ്കിൽ സെറ്റിംഗ്സ്> ജനറല്‍> ഇന്‍ഫര്‍മേഷന്‍ എന്നതിലേയ്ക്ക് പോകുക. അവിടെ നിങ്ങളുടെ ഐഫോണിന്‍റെ സോഫ്റ്റ് വെയർ വിശദാംശങ്ങൾ പരിശോധിക്കാൻ കഴിയുന്നതാണ്. അതുപോലെ, നിങ്ങൾ ഒരു ആന്‍ഡ്രോയിഡ് ഉപയോക്താവാണെങ്കിൽ, സെറ്റിംഗ്സ്> സിസ്റ്റം> സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്സ് പോയി സിസ്റ്റം അപ്‌ഡേറ്റുകൾ പരിശോധിച്ച് നിങ്ങളുടെ ഫോണുകള്‍ ഈ പരിധിയില്‍ വരുന്നതാണോ എന്ന് ഉറപ്പുവരുത്താം.
ഏറ്റവും പുതിയ സോഫ്റ്റ് വെയറിലേക്ക് ഫോണുകൾ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉള്ളവർക്ക് ഇപ്പോൾ അത് ചെയ്യാൻ കഴിയും. എന്നാൽ, സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇല്ലാത്തവർക്ക്, അവരുടെ ഫോണുകളിൽ വാട്സ്ആപ്പ് ആക്സസ് ചെയ്യുന്നതിന് ഒരു പുതിയ ഫോൺ വാങ്ങേണ്ടതായി വരും.
Leave a Reply