ഇന്‍സ്റ്റഗ്രാം ലൈവ് റൂമ്സ് ഇന്ത്യയില്‍

instagram live room

മൂന്നോ അതിലധികമോ ആളുകളെ ലൈവ് വീഡിയോയില്‍ ചേര്‍ക്കുവാന്‍ സാധിക്കുന്ന ഇന്‍സ്റ്റഗ്രാമിന്‍റെ ലൈവ് റൂമ്സ് ഫീച്ചര്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നു. ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിരുന്ന ഈ ഫീച്ചര്‍ ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കും.

പുതിയ ലൈവ് റൂമ്സ് ഫീച്ചര്‍ വഴി ഉപയോക്താക്കള്‍ക്ക് മൂന്നോ അതിലധികമോ അതിഥികളെ ലൈവ് സ്ട്രീമില്‍ ചേര്‍ക്കാവുന്നതാണ്. ഇത് ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ കമ്മ്യൂണിറ്റിയുമായി ഇടപഴകുന്നതിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന് ഇന്‍സ്റ്റഗ്രാം പറയുന്നു.

ഈ ഫീച്ചര്‍ ഉപയോഗിക്കുവാനായി ഇന്‍സ്റ്റഗ്രാമില്‍ ആദ്യം ഒരു ലൈവ് വീഡിയോ ആരംഭിക്കണം. തുടര്‍ന്ന് താഴെ മധ്യഭാഗത്തായുള്ള പ്ലസ് ചിഹ്നത്തില്‍ ടാപ്പ് ചെയ്താല്‍ ലൈവ് വീഡിയോ തുടങ്ങാനുള്ള ഓപ്ഷന്‍ കാണാം. ലൈവ് തുടങ്ങിയതിന് ശേഷം സ്‌ക്രീനില്‍ താഴെ ആയി അതിഥികളെ ചേര്‍ക്കാനുള്ള ഓപ്ഷന്‍ കാണാം.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*