ആന്‍ഡ്രോയിഡ് ടിവിയിലെ വാൾപേപ്പർ മാറ്റാന്‍ സാധിക്കുമോ?

android tv smart screenshot

ഒരു ഡിവൈസ് കസ്റ്റമൈസ് ചെയ്യാനുള്ള എളുപ്പവഴി അതിന്‍റെ ബാക്ക്ഗ്രൗണ്ട് മാറ്റുക എന്നതാണ്. നിങ്ങളുടെ ആന്‍ഡ്രോയിഡ് ടിവിയിലെ ഹോം സ്‌ക്രീൻ വളരെ വലുതായതിനാൽ, അതിന്‍റെ വാൾപേപ്പർ മാറ്റാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം – എന്നാൽ നിങ്ങൾക്ക് കഴിയുമോ?

ലളിതമായി പറഞ്ഞാല്‍ ഇത് സാധ്യമാവില്ല. ആന്‍ഡ്രോയിഡ് ടിവി-യില്‍ നിരവധി അപ്ഡേഷനുകള്‍ വന്നുപോയിട്ടുണ്ട്. എന്നിരുന്നാലും, ഹോം സ്‌ക്രീൻ വാൾപേപ്പർ ഒരിക്കലും കസ്റ്റമൈസബിള്‍ ആയിട്ടില്ല.

ബാക്ക്‌ഡ്രോപ്പ് എന്ന് അറിയപ്പെടുന്ന ഡിഫോള്‍ട്ട് സ്‌ക്രീൻ സേവര്‍ ഡിവൈസില്‍ ലഭ്യമായിട്ടുള്ള ഫോട്ടോകളില്‍ ഒതുങ്ങുകയും സ്ക്രീനിന്‍റെ മൂലയിൽ സമയവും കാലാവസ്ഥയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു. പൊതുവെ ആന്‍ഡ്രോയിഡ് ടിവിയില്‍ ഇത്തരം ഡിഫോള്‍ട്ട് സ്ക്രീന്‍ സേവര്‍ ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നിരുന്നാലും, തേര്‍ട്ട് പാര്‍ട്ടി സ്‌ക്രീൻ സേവർ ആപ്ലിക്കേഷനുകള്‍ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

അങ്ങനെ ചെയ്യുന്നതിന്, നിങ്ങളുടെ ആന്‍ഡ്രോയിഡ് ടിവിയിൽ പ്ലേ സ്റ്റോർ തുറന്ന് “Screen Saver” എന്നതിനായി തിരയുക. നിങ്ങൾ ഒരു സ്ക്രീൻ സേവർ ഇൻസ്റ്റാൾ ചെയ്ത ശേഷം, സെറ്റിംഗ്സ് മെനു തുറക്കുന്നതിന് ഹോം സ്ക്രീനിന്‍റെ മുകളിൽ വലതുവശത്തുള്ള ഗിയർ ഐക്കൺ തിരഞ്ഞെടുക്കുക. ഡിവൈസ് പ്രിഫറന്‍സസ്> സ്‌ക്രീൻ സേവർ എന്നതിലേക്ക് പോകുക. “Screen Saver” തിരഞ്ഞെടുക്കുക, തുടർന്ന് നിങ്ങൾ ഇൻസ്റ്റാള്‍ ചെയ്‌ത ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുക (ഇതിന് കുറച്ച് സ്റ്റെപ്പുകള്‍ പിന്തുടരേണ്ടതായി വന്നേക്കാം).
“Screen Saver” സെറ്റിംഗ്സിൽ, ഇന്‍ആക്ടീവ് ടൈം, ഡിവൈസ് സ്ലീപ് ടൈം തുടങ്ങിയ കാര്യങ്ങൾ ക്രമീകരിക്കാനും സാധിക്കുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*