ബിഎസ്എന്‍എല്‍ പുതിയ 365 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. നിലവില്‍ ഈ റീച്ചാര്‍ജ്ജ് കേരളത്തില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 365 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. പ്രതിദിനം 250 മിനിറ്റ് എഫ് യുപിയില്‍ സൗജന്യ കോള്‍, രണ്ട് ജിബി പ്രതിദിന ഡേറ്റ, നൂറ് എസ്എംഎസ്. എന്നിവ ലഭിക്കും.
എന്നാല്‍, ഈ സൗജന്യങ്ങള്‍ 60 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഈ സമയം കഴിഞ്ഞാല്‍ പുതിയ വോയ്സ്, ഡേറ്റ വൗച്ചറുകള്‍ ആക്റ്റിവേറ്റ് ചെയ്യേണ്ടിവരും. പ്രതിദിന കോള്‍ പരിധി അവസാനിച്ചാല്‍ അടിസ്ഥാന താരിഫ് പ്ലാന്‍ അനുസരിച്ച് നിരക്ക് ഈടാക്കും. അതുപോലെ പ്രതിദിന രണ്ട് ജിബി ഡേറ്റ തീര്‍ന്നാല്‍ ഇന്റര്‍നെറ്റ് വേഗം 80 കെബിപിഎസിലേക്ക് കുറയും.
സൗജന്യ പേഴ്സണലൈസ്ഡ് റിംഗ് ബാക്ക് ടോണ്‍ (പിആർബിടി) ലഭ്യമാകുന്നതോടൊപ്പം ഈ പ്ലാനില്‍ പ്രതിദിനം 100 എസ്എംഎസുകൾ അയയ്ക്കാവുന്നതുമാണ്.
ഒരു വര്‍ഷത്തെ വാലിഡിറ്റിയിലുള്ള 365 രൂപയുടെ പ്ലാന്‍ ആകര്‍ഷണീയമാണെങ്കിലും ആനുകൂല്യങ്ങള്‍ക്ക് 60 ദിവസം മാത്രം വാലിഡിറ്റി എന്നത് ഒരു പരിമിതിയാണ്.
Leave a Reply