വർഷാവസാനം പതിവായി പങ്കുവയ്ക്കപ്പെട്ടിരുന്ന റിവൈൻഡ് വീഡിയോ ഇക്കുറി പോസ്റ്റ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് യൂട്യൂബ്. അതാത് വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതൽ പേർ കണ്ട വീഡിയോകളും ഏറ്റവും പോപ്പുലറായ ക്രിയേറ്റർമാരേയും എല്ലാം ചേർത്താണ് യൂട്യൂബ് റിവൈൻഡ് വീഡിയോ തയ്യാറാക്കിയിരുന്നത്. 2020 ഒരു പ്രത്യേക വർഷമാണെന്നും അത് റിവൈൻഡ് ചെയ്യുന്നത് സുഖകരമാകില്ലെന്നുമാണ് വാർത്താ കുറിപ്പില്‍ യൂട്യൂബ് വ്യക്തമാക്കുന്നത്.
2020 പ്രത്യേക വർഷമാണ്. അതിനാൽ ഇത്തവണ റിവൈൻഡ് ചെയ്യുന്നത് ഒഴിവാക്കുകയാണ്. യൂട്യൂബിൽ ഏറ്റവും കൂടുതൽ പേർ എത്തിയ വർഷമാണ് 2020. ട്രെന്‍റിങ്ങായ നിരവധി വീഡിയോകളും ഈ വർഷം ഉണ്ടായിരുന്നു. നിരവധി പേർ ഈ വർഷം രസകരമായ വീഡിയോകളിലൂടെ ആളുകൾക്ക് സന്തോഷവും ആശ്വാസവും നൽകിയിട്ടുണ്ട്. നിങ്ങൾ ചെയ്തത് മഹത്തായ പ്രവർത്തിയാണെന്നും വാർത്താ കുറിപ്പിൽ യൂട്യൂബ് അറിയിച്ചു.
2010 മുതലാണ് യൂട്യൂബ് വർഷാവസാനം റിവൈൻഡ് വീഡിയോ പുറത്തിറക്കുന്നത്. 2018 ലെ റിവൈൻഡ് വീഡിയോ ആണ് ഏറ്റവും ശ്രദ്ധേയമായത്.
Leave a Reply