വാട്സ്ആപ്പിലെ സ്റ്റോറേജ് ഉപയോക്താക്കൾക്ക് സ്വയം നിയന്ത്രിക്കാൻ സാധിക്കുന്ന രീതിയിൽ പുതിയ ഒരു ഫീച്ചർ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. അനാവശ്യമായ കാര്യങ്ങൾ കൂട്ടത്തോടെ നീക്കംചെയ്യാൻ സഹായിക്കുന്ന ബള്‍ക്ക് ഡിലീറ്റ് എന്ന ഫീച്ചർ ആണിത്. സ്റ്റോറേജ് സ്പെയ്സ് ലഭിക്കാവുന്ന രീതിയിൽ അനാവശ്യമായ കാര്യങ്ങൾ ഡിലീറ്റ് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
വാട്സ്ആപ്പ് സെറ്റിംഗ്സിലൂടെ ഈ ഫീച്ചർ പ്രയോജനപ്പെടുത്താവുന്നതാണ്. സെറ്റിംഗ്സില്‍ നിന്ന് Storage and Data തിരഞ്ഞെടുത്തതിനു ശേഷം Manage Storage എന്ന ഓപ്ഷൻ ടാപ്പ് ചെയ്ത് Review and delete items എന്ന വിഭാഗത്തില്‍ നിന്ന് ആവശ്യമായ മീഡിയ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഇവിടെ കൂടുതല്‍ തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടിട്ടുള്ളത്, 5MB ല്‍ കൂടുതല്‍ ഉള്ളത് എന്നിങ്ങനെ രണ്ട് രീതിയില്‍ ഉള്ള മീഡിയകള്‍ ലഭ്യമാണ്. ഇതില്‍ നിന്ന് ഡിലീറ്റ് ചെയ്യാൻ ഒന്നോ അതിലധികമോ കാര്യങ്ങള്‍ തെരഞ്ഞെടുക്കുമ്പോൾ അതിനുമുന്‍പായി അതിന്‍റെ പ്രിവ്യൂ കാണാനും സാധിക്കുന്നതാണ്.
പുതിയ സ്റ്റോറേജ് മാനേജ്മെന്‍റ് ടൂള്‍സ് ആഗോളതലത്തില്‍ എല്ലാ ഉപയോക്താക്കൾക്കായും ലഭ്യമാകുന്നതാണ്. ഗൂഗിള്‍പ്ലേ സ്റ്റോറിൽ നിന്നോ ആപ്ലിക്കേഷൻ സ്റ്റോറിൽ നിന്നോ ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്ത് ഈ ഫീച്ചര്‍ നിങ്ങള്‍ക്ക് സ്വയം പ്രാപ്തമാക്കാവുന്നതാണ്.
Leave a Reply