കറങ്ങുന്ന 4കെ ക്യുഎൽഇഡി ടിവി

samsung sero 4k tv

സ്ക്രീനിനെ തിരശ്ചീനമായും ലംബമായും തിരിക്കുവാന്‍ കഴിയുന്ന സാംസങ്ങിന്‍റെ കറങ്ങുന്ന ടിവി സാംസങ് സെറോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. കൊറിയൻ ഭാഷയിൽ ലംബം എന്നർഥമുള്ള സെറോ എന്ന പദമാണ്  സവിശേഷമായ ഈ 4കെ ക്യുഎൽഇഡി ടെലിവിഷന് പേരായി നല്‍കിയിരിക്കുന്നത്. നമ്മള്‍ സ്ഥിരമായി കണ്ടുവരുന്ന തിരശ്ചീനമായി ഓറിയന്‍റഡ് കാഴ്ചയിൽ നിന്ന് ലംബമായി ഓറിയന്‍റിലേക്ക് തിരിക്കാൻ അനുവദിക്കുന്ന ഒരു സ്റ്റാൻഡിൽ ആണ് സ്ക്രീന്‍ ഘടിപ്പിച്ചിരിക്കുന്നത്. ടിവിക്ക് തിരശ്ചീനത്തിൽ നിന്ന് ലംബ ഓറിയന്‍റേഷനുകളിലേക്ക് മാറാൻ കഴിവുണ്ട് – പ്രധാനമായും സ്മാർട്ട്‌ഫോണിലെ ലാൻഡ്‌സ്‌കേപ്പിനും പോർട്രെയിറ്റ് മോഡിനും സമാനമാണ്.

ഇന്ത്യയിൽ സാംസങ് സെറോ വില

2019-ല്‍ ദക്ഷിണ കൊറിയയില്‍ ആദ്യമായി അവതരിപ്പിച്ച സാംസങ് സെറോയ്ക്ക് ഇന്ത്യയില്‍ 124990 രൂപയാണ് വില. 43 ഇഞ്ച് 4കെ ക്യുഎൽഇഡി വേരിയന്‍റിൽ വരുന്ന ടെലിവിഷൻ ഇന്ത്യയിൽ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിലൂടെ മാത്രമാണ് വില്‍പ്പനയ്ക്കെത്തുന്നത്.  

സാംസങ് സെറോ സവിശേഷതകൾ

3840×2160 പിക്‌സൽ റെസല്യൂഷനുള്ള സാംസങ് സെറോയ്ക്ക് അൾട്രാ എച്ച്ഡി ക്യുഎൽഇഡി സ്‌ക്രീൻ ഉണ്ട്. ടെലിവിഷൻ എച്ച്ഡിആർ 10 + ഫോർമാറ്റ് വരെ പിന്തുണയ്ക്കുന്നു, മാത്രമല്ല അവ ഒന്നിലധികം ഓറിയന്‍റേഷനുകളിൽ ഉപയോഗിക്കാനും കഴിയും. സ്‌ക്രീനിനെ ഇഷ്ടാനുസൃതം  കറക്കാനുള്ള ഈ കഴിവ് ടെലിവിഷന്‍റെ മുഖ്യ സവിശേഷതയാണ്. 

 സോഷ്യൽ മീഡിയ കണ്ടെന്‍റുകളും അതിലെ വീഡിയോകളും മറ്റും ടിവി സ്ക്രീനിലൂടെ കൂടുതല്‍ രസകരമായി കാണുവാനും സാധിക്കുന്നതാണ്. സ്മാർട്ട്‌ഫോൺ സ്‌ക്രീനുകളില്‍ വെര്‍ട്ടിക്കല്‍ ഓറിയന്‍റേഷനില്‍ സാധാരണയായി സജ്ജീകരിച്ചിരിക്കുന്ന ഇൻസ്റ്റഗ്രാം, ട്വിറ്റർ പോലുള്ള വെര്‍ട്ടിക്കല്‍ സ്‌ക്രോളിംഗ് ആപ്ലിക്കേഷനുകള്‍ ഒരു വലിയ സ്‌ക്രീന്‍ ഉപയോഗിച്ച് ആസ്വദിക്കാം എന്നതും സാംസങ് സെറോയുടെ സവിശേഷതയാണ്. 
4.1-ചാനൽ ഫ്രണ്ട്-ഫയറിംഗ് ഓഡിയോ സിസ്റ്റത്തിലൂടെ സാംസങ് സെറോ 60W ശബ്ദ ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്നു. ടൈസൺ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെയാണ് സ്മാർട്ട് ടിവി പ്രവർത്തിക്കുന്നത്. ആപ്പിൾ എയർപ്ലേ 2, ബിക്‌സ്ബി, ആമസോൺ അലക്‌സ എന്നിവയും സാംസങ് സെറോ ടിവിയിൽ പിന്തുണയ്‌ക്കുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*