സാംസങ്, തങ്ങളുടെ എക്‌സിനോസ് മിഡ് റെയ്ഞ്ച് ശ്രേണിയിൽ ആദ്യത്തെ 5എൻഎം ചിപ്പ്സെറ്റ് പുറത്തിറക്കിയിരിക്കുന്നു. എക്‌സിനോസ് 1080 എന്ന പേരില്‍ സ്മാർട്ട്‌ഫോണുകൾക്കായി അവതരിപ്പിച്ചിട്ടുള്ള ഈ മിഡ്‌റെയ്ഞ്ച് ചിപ്പ്‌സെറ്റിന് 200എംപി സിംഗിൾ ക്യാമറ അല്ലെങ്കിൽ ഡ്യുവൽ 32 + 32 എംപി സെൻസറുകൾ വരെ പിന്തുണയ്‌ക്കാനാകും. 60fps- ൽ 4K റെസല്യൂഷൻ വരെ ചിത്രീകരിച്ച വീഡിയോകളും ഇതിന് കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണ്.
അടുത്ത വർഷം ആദ്യം സ്മാർട്ട്‌ഫോണുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചിപ്പ്‌സെറ്റ് ആദ്യമായി സ്വീകരിക്കുന്ന നിർമ്മാതാവ് വിവോ ആയിരിക്കുമെന്നാണ് സാംസങ് വ്യക്തമാക്കിയിരിക്കുന്നത്.
5എൻഎം ഇയുവി ഫിൻഫെറ്റ് സാങ്കേതികവിദ്യയാണ് പുതിയ എക്‌സിനോസ് 1080 ചിപ്പ്സെറ്റ്. 5ജി ഇന്‍റഗ്രേഷനുമായാണ് പുതിയ ചിപ്പ്സെറ്റ് വരുന്നത്.
ട്രിപ്പിൾ ക്ലസ്റ്റേർഡ് ഡിസൈനോട് കൂടിയ പുതിയ ഒക്ടാ കോർ ചിപ്പ്സെറ്റ് നാല് കോർടെക്സ്-A78 കോറുകളും നാല് കോർടെക്സ്-A55 യൂണിറ്റുകളും എട്ട് കോറുകളിൽ ഉൾപ്പെടുന്നു. ഒരു കോർടെക്സ്-A78 കോർ 2.8GHz വേഗതയിൽ പ്രവർത്തിക്കുന്നു, ബാക്കി മൂന്ന് കോർടെക്‌സ്-A78s 2.6GHz വേഗതയിലും നാല് കോർടെക്സ് A55 കോർ 2.0GHz-ലുമാണ് ഉള്ളത്. മാലി-ജി78 എംപി10 ആണ് ജിപിയു.
കണക്റ്റിവിറ്റി സവിശേഷതകളുടെ കാര്യത്തിൽ, പുതിയ ചിപ്പ്സെറ്റ് ബ്ലൂടൂത്ത് 5.2, എഫ്എം റേഡിയോ, വൈ-ഫൈ (802.11ax) എന്നിവയെ പിന്തുണയ്ക്കുന്നു.
ഫുൾ എച്ച്ഡി + പാനലുകളില്‍ 144Hz വരെയും ഡബ്ല്യുക്യുഎച്ച്ഡി + പാനലുകളിൽ 90Hz വരെയും റിഫ്രഷ് റെയ്റ്റ് ചിപ്പ്‌സെറ്റ് നൽകുന്നു.
മെമ്മറിയുടെ കാര്യത്തിൽ, ചിപ്പ്‌സെറ്റ് ഏറ്റവും പുതിയ LPDDR4x, LPDDR5 റാം സ്റ്റാന്‍ഡേഡ്, UFS 3.1 സ്റ്റോറേജ് എന്നിവയെ പിന്തുണയ്ക്കുന്നു. ഇത് 90Hz വരെ റിഫ്രഷ് റെയ്റ്റുള്ള WQHD + ഡിസ്പ്ലേകളിലേക്കോ 144Hz വരെ റിഫ്രഷ് റെയ്റ്റിൽ ഫുള്‍ HD + പാനലുകളിലേക്കോ ബന്ധിപ്പിക്കാം.
Leave a Reply