നോക്കിയയുടെ 4ജി ഫീച്ചര്‍ ഫോണുകള്‍

nokia 800 4g

4ജി പിന്തുണയുള്ള നോക്കിയയുടെ ഏറ്റവും പുതിയ ഫീച്ചര്‍ ഫോണുകളായ നോക്കിയ 8000, നോക്കിയ 6300 ഹാന്‍ഡ്സെറ്റുകള്‍ പുറത്തിറങ്ങിയിരിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 210 പ്രോസസ്സറിൽ പ്രവർത്തിക്കുന്ന ഫോണുകൾക്ക് 1500എംഎഎച്ച് റിമൂവബിള്‍ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.

നോക്കിയ 8000 4ജിയിൽ 2 മെഗാപിക്സൽ റിയര്‍ ക്യാമറയും നോക്കിയ 6300 4ജിയിൽ വിജിഎ ക്യാമറയും ആണുള്ളത്. ഇരു മോഡലുകളിലും ഫ്ലാഷ് സംവിധാനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസ്‌പ്ലേയെ സംബന്ധിച്ചിടത്തോളം നോക്കിയ 8000 4ജിയിൽ 2.8 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയും നോക്കിയ 6300 4ജിയിൽ 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയുമാണ് ഉള്ളത്. ടെക്‌സ്‌റ്റിംഗ്, ഇമെയിൽ, കോളിംഗ് ആവശ്യങ്ങൾക്കായി ഇരു ഫോണുകൾക്കും ഡിസ്‌പ്ലേയുടെ ചുവടെ ഒരു കീപാഡ് കൂടി നല്‍കിയിരിക്കുന്നു.

നോക്കിയ 8000 4ജി, നോക്കിയ 6300 4ജി വില

നോക്കിയ 8000 4ജിക്ക് 79 യൂറോ (ഏകദേശം 6900 രൂപ), നോക്കിയ 6300 4ജിക്ക് 49 യൂറോ (ഏകദേശം 4300 രൂപ) എന്നിങ്ങനെയാണ് വില. നോക്കിയ 8000 ഫീനിക്സ് ബ്ലാക്ക്, ഒപാൽ വൈറ്റ്, ടോപസ് ബ്ലൂ, സിൻട്രൈൻ ഗോൾഡ് കളർ ഓപ്ഷനുകളിലും നോക്കിയ 6300 4ജി സിയാൻ ഗ്രീൻ, ലൈറ്റ് ചാർക്കോൾ, ഡസ്റ്റ് വൈറ്റ് നിറങ്ങളിലുമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഹാന്‍ഡ്സെറ്റുകളുടെ കൃത്യമായ ലഭ്യത പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, തിരഞ്ഞെടുത്ത വിപണികളിൽ ഉടന്‍തന്നെ ഇവ ലഭ്യമാകുമെന്നാണ് എച്ച്എംഡി ഗ്ലോബൽ അറിയിച്ചിരിക്കുന്നത്.

നോക്കിയ 8000 4ജി, നോക്കിയ 6300 4ജി സവിശേഷതകൾ

കായ്ഓഎസിൽ പ്രവർത്തിക്കുന്ന ഇരു ഫോണുകളും ഡ്യുവൽ സിം (നാനോ + നാനോ) സ്ലോട്ടുകളെ പിന്തുണയ്ക്കുന്നു. നോക്കിയ 8000 4ജിയിൽ 2.8 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയും നോക്കിയ 6300 4ജിയിൽ 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയുമാണുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 210 പ്രോസസ്സറിൽ പ്രവർത്തിക്കുന്ന ഫോണുകൾക്ക് 4 ജിബി ഇന്‍റേണൽ സ്റ്റോറേജുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഈ സ്റ്റോറേജ് 32 ജിബി വരെ വികസിപ്പിക്കാനാകും. നോക്കിയ 8000 4ജിയിൽ 512 എംബി റാം ഉണ്ട്.

ഇരു ഫോണുകളിലും 1500 എംഎഎച്ച് റിമൂവബിള്‍ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ബാറ്ററി ദൈര്‍ഘ്യം ദിവസങ്ങളോളം നിലനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മൈക്രോ യുഎസ്ബി സ്ലോട്ടിനെ പിന്തുണയ്ക്കുന്ന ഇവയ്ക്ക് 3.5mm ഓഡിയോ ജാക്ക് ഉണ്ട്. എ-ജിപിഎസ് കണക്റ്റിവിറ്റിയുള്ള രണ്ട് ഫോണുകളും എഫ്എം റേഡിയോയെ പിന്തുണയ്ക്കുന്നു. നോക്കിയ 8000 4ജി, നോക്കിയ 6300 4ജി ഫീച്ചര്‍ ഫോണുകള്‍ക്ക് യഥാക്രമം 110.2 ഗ്രാം, 104.7 ഗ്രാം ഭാരം ആണുള്ളത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*