വീഡിയോ കോൺഫറൻസുകൾക്കിടയിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ് അടിസ്ഥാനമാക്കിയ പുതിയ സംവിധാനം അവതരിപ്പിക്കുകയാണ് എൻവിഡിയ. എന്‍വിഡിയ മാക്സിൻ എന്ന പേരിലുള്ള ഒരു ക്ലൗഡ് അധിഷ്ടിത സോഫ്റ്റ് വെയറാണിത്. ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റിന്‍റെ പിന്തുണയിൽ വീഡിയോ കോളുകൾക്കിടയിലും വീഡിയോ സ്ട്രീമിംഗിനുകൾക്കിടയിലും ഉണ്ടാവുന്ന സിഗ്നൽ പ്രശ്നങ്ങൾ, നോയ്സ് എന്നിവ പരിഹരിച്ച് സുഗമവും വ്യക്തവുമായ വീഡിയോ സ്ട്രീമിംഗ് പ്രദാനം ചെയ്യുന്ന സാങ്കേതിക വിദ്യയാണിത്.
വീഡിയോ കോൺഫറൻസുകള്‍ക്കിടയില്‍ വീഡിയോകൾ വ്യക്തതയില്ലാതെ മുറിഞ്ഞുപോവുക, മങ്ങുക തുടങ്ങിയ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും കാണമാകുന്നത് മിക്കപ്പോഴും നെറ്റ് വർക്ക് പ്രശ്നങ്ങളാണ്. എൻവിഡിയയുടെ പുതിയ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതിലൂടെ വീഡിയോ കോളുകൾക്ക് വേണ്ട ബാൻഡ് വിഡ്ത് വലിയ രീതിയിൽ കുറയ്ക്കാൻ സാധിക്കുന്നതാണ്.
എൻവിഡിയയുടെ ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റിന്‍റെ പിന്തുണയിലാണ് ഈ ക്ലൗഡ് അധിഷ്ടിത സോഫ്റ്റ് വെയർ പ്രവർത്തിക്കുന്നത്. ഇതുവഴി എച്ച്264 സ്ട്രീമിംഗ് വീഡിയോ കംപ്രഷൻ സ്റ്റാന്‍റേഡിന് അനുസൃതമായി വീഡിയോ ബാന്‍ഡ് വിഡ്ത് ഉപയോഗം പത്തിലൊന്നായി കുറക്കാനാകുമെന്ന് എൻവിഡിയ അവകാശപ്പെടുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഫോണിലും ടാബിലും കംപ്യൂട്ടറിലുമെല്ലാം വ്യക്തതയോടെ വീഡിയോകോളിംഗ് ലഭ്യമാകുകയും ചെയ്യുന്നതായിരിക്കും.
Leave a Reply