ഉപയോക്താക്കള്‍ക്ക് അവരുടെ താല്‍പ്പര്യങ്ങളും ഇഷ്ടമുള്ള കാര്യങ്ങളും വളരെ എളുപ്പം കണ്ടെത്തുന്നതിന് ടോപ്പിക്‌സ് എന്ന പേരില്‍ പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്റര്‍. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ഈ സൗകര്യം ലഭ്യമാകുക.
ഉപയോക്താവിന് ഇഷ്ടമുള്ള ഏത് ടോപ്പിക്കും പിന്തുടരാവുന്നതാണ്. ഫോളോ ചെയ്താല്‍ ഉപയോക്താവിന്‍റെ ടൈംലൈനില്‍ ആ ടോപ്പിക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാണാന്‍ സാധിക്കുന്നതായിരിക്കും. അതായത്, ഒരാള്‍ തനിക്ക് ഇഷ്ടപ്പെട്ട ഒരു മ്യൂസിക് ബാന്‍ഡോ, സെലിബ്രിറ്റിയെയോ, ഫോളോ ചെയ്താല്‍ പിന്നീട് ആ ടോപ്പിക്കില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ട്വീറ്റുകളെല്ലാം ഉപയോക്താവിന് തന്‍റെ ടൈംലൈനില്‍ കാണാന്‍ സാധിക്കും.
ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്ന ടോപ്പിക്കുകള്‍ കണ്ടെത്താന്‍
ഫോണില്‍ ട്വിറ്റര്‍ ആപ്പ് തുറക്കുക, ആപ്പിന്‍റെ ഇടത് ഭാഗത്ത് മുകളിലുള്ള ത്രീ ലൈന്‍ മെനു ഐക്കണ്‍ ക്ലിക്ക് ചെയ്യുക. അതില്‍ ‘Topics’ എന്നത് തിരഞ്ഞെടുക്കുക.അപ്പോള്‍ ചില ടോപ്പിക്കുകളുടെ നിര്‍ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാകും. അതില്‍ താല്‍പ്പര്യമുള്ളവ തിരഞ്ഞെടുക്കാവുന്നതാണ്.
ഒരിക്കല്‍ ഫോളോ ചെയ്ത ടോപ്പിക്കുകള്‍ പിന്നീട് അണ്‍ഫോളോ ചെയ്യാനും സാധിക്കുന്നതാണ്. ഹിന്ദി, ഇംഗ്ലീഷ്, ജാപ്പനീസ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, അറബി, കൊറിയന്‍ ഭാഷകളില്‍ ടോപ്പിക്കുകള്‍ ലഭ്യമാണ്.
Leave a Reply