പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്കാര്‍ട്ടിനെ കുറിച്ചുള്ള ട്രോളുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. നാഗാലാന്‍ഡിൽ നിന്നുള്ള ഉപഭോക്താവിനോട് ഇന്ത്യക്ക് പുറത്ത് സാധനങ്ങൾ ഡെലിവർ ചെയ്യാനാവില്ലെന്ന് പറഞ്ഞ സർവീസ് എക്സിക്യുട്ടീവാണ് ഫ്ലിപ്കാര്‍ട്ടിനെ ഇപ്പോള്‍ ‘ആപ്പിലാക്കിയിരിക്കുന്നത്’. എന്തുകൊണ്ടാണ് നാഗാലാന്‍ഡിൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാത്തതെന്നായിരുന്നു ഫ്ലിപ്കാർട്ടിന്‍റെ ഫെയ്സ്ബുക്ക് പേജിലെത്തിയ നാഗാലാന്‍ഡുകാരനായ ഒരാളുടെ ചോദ്യം. അതിന് നൽകിയ മറുപടിയായാണ് ഇന്ത്യക്ക് പുറത്ത് ഡെലിവർ ചെയ്യില്ലെന്ന് ഫ്ലിപ്കാർട്ട് പറഞ്ഞത്. എന്നാൽ അബദ്ധം തിരിച്ചറിഞ്ഞ ഉടൻ തന്നെ മാപ്പ് ചോദിക്കുകയും നാഗാലാൻഡിലെ പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളം സേവനക്ഷമത ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു എന്നും രേഖപ്പെടുത്തുകയുണ്ടായി.
എന്നാൽ കാര്യങ്ങൾ കൈവിട്ട് പോയിരിക്കുകയാണ്. നാഗാലാന്‍ഡിലെ പ്രമുഖ മാധ്യമമായ ദിമാപൂർ ടുഡെ സംഭവം റിപ്പോർട്ട് ചെയ്തു. ഇതോടെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെയടക്കം വലിയൊരു വിഭാഗം ഇന്ത്യാക്കാർ ഫ്ലിപ്കാർട്ടിൽ വിഷയം ഉയർത്തി ചര്‍ച്ച ചെയ്തു തുടങ്ങിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ ഫ്ലിപ്കാര്‍ട്ടിനെ ട്രോളി നിരവധി പോസ്റ്റുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
Leave a Reply