റിയൽമി, സാംസങ്, വിവോ എന്നിവയും ഇവയുടെ സബ് ബ്രാന്‍ഡുകളും കൈയടക്കിയിരിക്കുന്ന ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിപണി പിടിച്ചടക്കുവാനായി പോക്കോ പുതിയ ബഡ്ജറ്റ് സ്മാർട്ട്‌ഫോൺ ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നു. പോക്കോ സി3 എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണിന് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, എച്ച്ഡി + ഡിസ്‌പ്ലേ, വലിയ ബാറ്ററി, സെൽഫി ക്യാമറയ്‌ക്കായി വാട്ടർ ഡ്രോപ്പ് ശൈലി എന്നീ സവിശേഷതകള്‍ ഉള്‍പ്പെട്ടിരിക്കുന്നു. 2020 ന്‍റെ ആദ്യനാളുകളില്‍ മലേഷ്യയിൽ പുറത്തിറക്കിയ റെഡ്മി 9 സി യുടെ മെച്ചപ്പെടുത്തിയ പതിപ്പ് കൂടിയായി ഇതിനെ കണക്കാക്കുന്നു.
പോക്കോ സി3 വിലയും ഇന്ത്യയിലെ ലഭ്യതയും
പോക്കോയുടെ ഏറ്റവും താങ്ങാനാവുന്ന ഫോണായി കമ്പനി വിശേഷിപ്പിച്ച പോക്കോ സി3 രണ്ട് സ്റ്റോറേജ് വേരിയന്‍റുകളിൽ ആണ് ഉള്ളത്. 3 ജിബി റാമും 32 ജിബി ഇന്‍റേണൽ സ്റ്റോറേജും ഉള്ള ബേസ് മോഡലിന് 7499 രൂപയും 4 ജിബി റാമും 64 ജിബി ഇന്‍റേണൽ സ്റ്റോറേജുമുള്ള ഉയർന്ന മോഡലിന് 8999 രൂപയുമാണ് വില.
ആർട്ടിക് ബ്ലൂ, ലൈം ഗ്രീൻ, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് വ്യതസ്ത നിറങ്ങളിലാണ് ഉപകരണം ലഭ്യമാക്കിയിരിക്കുന്നത്. ഒക്ടോബർ 16 മുതൽ പോക്കോ സി3 ഫ്ലിപ്കാർട്ടിൽ ലഭ്യമാകും.
പോക്കോ സി3 സവിശേഷതകൾ
പോക്കോ സി3 യുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന് 13 എംപി മെയിൻ ലെൻസ്, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവ സജ്ജീകരിച്ചിരിക്കുന്ന ഫോണിന്‍റെ പുറകിലുള്ള ട്രിപ്പിൾ ക്യാമറ ലെൻസാണ്. സെൽഫികൾക്കായി 5 എംപി ക്യാമറയും ഉണ്ട്. സ്പോട്ട്-ഓണ്‍ നിറങ്ങളുള്ള വിശദമായ ഫോട്ടോകള്‍ പകര്‍ത്താന്‍ സാധിക്കുന്നതും, ശരിയായ എഡ്ജ് ഡിറ്റക്ഷന്‍ ഉപയോഗിച്ച് പോര്‍ട്രെയ്റ്റ് ഷോട്ടുകള്‍ പകര്‍ത്താനും ഇതില്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി ഫോൺ MIUI 12 ൽ ആണ് പ്രവര്‍ത്തിക്കുന്നത്. 6.53 ഇഞ്ച് എച്ച്ഡി + (720×1600 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേ, 4 ജിബി റാം, ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി35 SoC, മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്ന 512 ജിബി സ്റ്റോറേജ് എന്നിവയാണ് ഇതിലെ പ്രധാന സവിശേഷതകള്‍. ഇത് കൂടാതെ, സ്മാര്‍ട്ട്ഫോണ്‍ രൂപകല്‍പ്പനയില്‍ ഗ്രിപ്പിംഗ് ഫിനിഷ് നല്‍കിയിരിക്കുന്നതിനാല്‍ വിരലടയാളങ്ങള്‍ ബോഡിയില്‍ പതിയുന്നത് ഒഴിവാക്കപ്പെടുന്നു.
3.5 എംഎം ഓഡിയോ ജാക്കും മൈക്രോ യുഎസ്ബി ചാർജ്ജിംഗ് പോർട്ടും പോക്കോ സി3 യിൽ ഉണ്ട്. 10W ഫാസ്റ്റ് ചാർജ്ജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്.
Leave a Reply