15 ദിവസത്തെ ബാറ്ററി ലൈഫുള്ള സാംസങിന്‍റെ പുതിയ ഫിറ്റ്നസ് ട്രാക്കർ ഇന്ത്യയിൽ

samsung galaxy fit 2

സാംസങ് ഗ്യാലക്‌സി ഫിറ്റ് 2 ഫിറ്റ്‌നെസ് ട്രാക്കർ ഇന്ത്യയിൽ അവതരിപ്പിച്ചു. ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങിന്‍റെ ലൈഫ് അൺസ്റ്റോപ്പബിൾ വെർച്വൽ ഇവന്‍റിൽ ആദ്യം പുറത്തിറക്കിയ ഗ്യാലക്‌സി ഫിറ്റ് 2, ഒരു AMOLED ഡിസ്‌പ്ലേ, ഒറ്റത്തവണ ചാർജ്ജ് ചെയ്യുന്നതിലൂടെ 15 ദിവസം വരെ ബാറ്ററി ലൈഫ്, കൂടാതെ നിരവധി വർക്ക് ഔട്ട് മോഡുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ്. ഈ വെയറബിള്‍ ഡിവൈസില്‍ ഒരു ഹാൻഡ് വാഷ് സവിശേഷതയും ഉള്‍പ്പെട്ടിരിക്കുന്നു. അതായത്, കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉപയോക്താവിന്‍റെ കൈകൾ വൃത്തിയാക്കാൻ ഇടയ്ക്കിടെ ഓർമ്മപ്പെടുത്തുന്നതാണിത്.

സാംസങ് ഗ്യാലക്‌സി ഫിറ്റ് 2 സവിശേഷതകൾ

1.1 ഇഞ്ച് AMOLED ഡിസ്പ്ലേയുള്ള സാംസങ് ഗ്യാലക്സി ഫിറ്റ് 2 കൂടുതല്‍ വ്യക്തതയുള്ള കാഴ്ചയ്ക്കായി 450nits തെളിച്ചം വാഗ്ദാനം ചെയ്യുന്നു. ഒരു ഫ്രണ്ട് ടച്ച് ബട്ടൺ ഉപയോഗിച്ച് എളുപ്പത്തിൽ നാവിഗേഷനും വേക്ക്-അപ്പ്, റിട്ടേണ്‍ ടു ഹോം, ക്യാന്‍സല്‍ പോലുള്ള ലളിതമായ പ്രവർത്തനങ്ങളും പ്രാപ്തമാക്കുവാന്‍ ഇതില്‍ സാധിക്കുന്നതാണ്.

അഞ്ച് ഓട്ടോമാറ്റിക് വർക്ക് ഔട്ടുകള്‍ ട്രാക്ക് ചെയ്യുവാനും സാംസങ് ഹെൽത്ത് ആപ്ലിക്കേഷനിൽ നിന്നുള്ള പ്രീസെറ്റുകൾ ഉപയോഗിച്ച് 90 ഓളം വർക്ക് ഔട്ടുകള്‍ പ്രാപ്തമാക്കാനും ഗ്യാലക്സി ഫിറ്റ് 2ല്‍ സാധിക്കുന്നതാണ്. ഉപയോക്താവിന്‍റെ ഉറക്കത്തിന്‍റെ ക്രമം നാല് ഘട്ടങ്ങളിലൂടെ ട്രാക്ക് ചെയ്യുവാന്‍ കഴിവുള്ള ഇതിലൂടെ സ്ട്രെസ് ലെവലുകൾ പരിശോധിക്കാനും പറ്റുന്നതാണ്. ഫോണിലെ മ്യൂസിക് പ്ലെയറിലേക്ക് ക്വിക്ക് ആക്സസും ഇത് വാഗ്ദാനം ചെയ്യുന്നു.

5എടിഎം വാട്ടർ റെസിസ്റ്റൻസും വാട്ടർ ലോക്ക് മോഡും സാംസങ്ങിന്‍റെ ഗ്യാലക്‌സി ഫിറ്റ് 2 വെയറബിളിലുണ്ട്. ഇത് നീന്തൽ സെക്ഷനുകളിലോ വെള്ളത്തിലുള്ള മറ്റ് പ്രവർത്തനങ്ങളിലോ ഉപയോഗപ്രദമാണ്. ഒറ്റത്തവണ ചാർജ്ജ് ചെയ്യുന്നതിലൂടെ 15 ദിവസം വരെ പതിവ് പ്രവർത്തനങ്ങള്‍ സാധ്യമാക്കുന്ന 159എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

21 ഗ്രാം ഭാരമുള്ള സാംസങ് ഗ്യാലക്‌സി ഫിറ്റ് 2 ന് ഇന്ത്യയിൽ 3999 രൂപയാണ് വില. കറുപ്പ്, സ്കാർലറ്റ് നിറങ്ങളിൽ ലഭ്യമായിട്ടുള്ള പുതിയ സാസംങ് വെയറബിള്‍ ആമസോൺ, സാംസങ്.കോം വഴി വാങ്ങാവുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*