108mp ക്യാമറയുമായി റെഡ്മി നോട്ട് 10

redmi note ten

ജനപ്രിയ റെഡ്മി നോട്ട് സീരീസിന് കീഴില്‍ 108mp ക്യാമറ ഫീച്ചറോടു കൂടിയ പുതിയ റെഡ്മി നോട്ട് 10 സ്മാര്‍ട്ട്ഫോണ്‍ ഉടൻ പുറത്തിറങ്ങുന്നതായിരിക്കും. കമ്പനിയിൽ നിന്ന് ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ ഒന്നുമില്ലെങ്കില്‍ കൂടിയും ടെക് ലോകത്ത് റെഡ്മി നോട്ട് 10-നെ സംബന്ധിച്ച ധാരാളം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഈ പുതിയ മോഡൽ റെഡ്മി നോട്ട് 10 അല്ലെങ്കിൽ പ്രോ പതിപ്പ് ആയിരിക്കുമോ എന്നതില്‍ തീര്‍ച്ചയിലെങ്കിലും 108mp സെൻസർ ഉൾപ്പെടുന്ന മിഡ് റേഞ്ച് സെഗ്‌മെന്‍റ് ആയിരിക്കുമിതെന്നാണ് സൂചന.

നിലവിലെ ഏറ്റവും പുതിയ റെഡ്മി നോട്ട് 9 ഈ വർഷം ജൂലൈയിലാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. ക്വാഡ് ക്യാമറ സജ്ജീകരണവുമായി അവതരിപ്പിച്ചിട്ടുള്ള നോട്ട് 9 സ്മാര്‍ട്ട്ഫോണിലേതിന് സമാനമായ ലെന്‍സുകളായിരിക്കും റെഡ്മി നോട്ട് 10-ല്‍ ഉണ്ടായിരിക്കുക.

റെഡ്മി നോട്ട് 9 ൽ 48mp പ്രൈമറി ക്യാമറ, f/2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8mp സെക്കൻഡറി സെൻസർ, f/2.4 മാക്രോ ലെൻസുള്ള 2mp സെൻസർ, f/2.4 ലെൻസുള്ള 2mp ഡെപ്ത് സെൻസർ എന്നിവയും മുൻവശത്ത് 13mp സെൽഫി ക്യാമറയുമാണ് ഉണ്ടായിരുന്നത്. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്പ്ലേയോട് കൂടിയ റെഡ്മി നോട്ട് 9-ല്‍ ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി85 SoC പ്രോസസ്സറും ഡ്യുവൽ സിം (നാനോ) പിന്തുണയും കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പരിരക്ഷണവുമുണ്ടായിരുന്നു. വിവിധ സ്റ്റോറേജ് ഓപ്ഷനുകൾക്ക് പുറമെ മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി ഓപ്ഷനും ഹെഡ്ഫോൺ ജാക്കും റിയര്‍പാനലില്‍ ഫിംഗർപ്രിന്‍റ് സ്കാനറും ഉണ്ടായിരുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*