കോവിഡ്-19 നെ തുടര്‍ന്ന് വിവിധരാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ ജോലിയും പഠനവും വീടുകളിലേക്ക് ഒതുക്കി. ഈയവസരത്തില്‍ ഏറെ പ്രചാരം നേടിയത് വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പുകളാണ്. മികച്ച സവിശേഷതകളും പുത്തന്‍ അപ്ഡേഷനുകളുമായി സൂം ഉള്‍പ്പെടെയുള്ള ആപ്പുകള്‍ ഉപയോക്താക്കള്‍ക്ക് മികച്ച സേവനമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.
സൂം മീറ്റിംഗുകൾ റെക്കോർഡ് ചെയ്യുക എന്നത് ഉപയോഗപ്രദമായ സവിശേഷതകളിൽ ഒന്നാണ്. ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനില്‍ മീറ്റിംഗുകള്‍ റെക്കോർഡ് ചെയ്യാൻ ഹോസ്റ്റിനെയും മീറ്റിംഗിലെ പങ്കാളികളെയും അനുവദിക്കുന്നു. ഒരു മീറ്റിംഗ് റെക്കോർഡ് ചെയ്യാനുള്ള ഓപ്ഷൻ ചാറ്റിന്‍റെ വലതുവശത്തുള്ള മീറ്റിംഗ് സ്ക്രീനിൽ ലഭ്യമാണ്. ഹോസ്റ്റിന്‍റെ അനുവാദത്തോട് കൂടി മാത്രമേ പങ്കാളികള്‍ക്ക് മീറ്റിംഗ് റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കൂ. എന്നിരുന്നാലും, താഴെതന്നിരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പിന്തുടര്‍ന്നാല്‍ ആന്‍ഡ്രോയിഡിൽ ഹോസ്റ്റിന്‍റെ അനുമതിയില്ലാതെ സൂം മീറ്റിംഗുകൾ റെക്കോർഡ് ചെയ്യാന്‍ സാധിക്കുന്നതാണ്.
ആന്‍ഡ്രോയിഡിൽ ഹോസ്റ്റിന്‍റെ അനുമതിയില്ലാതെ സൂം മീറ്റിംഗ് റെക്കോർഡ് ചെയ്യാം
ആന്‍ഡ്രോയിഡിൽ ഹോസ്റ്റ് അനുമതിയില്ലാതെ സൂം മീറ്റിംഗുകൾ റെക്കോർഡ് ചെയ്യാൻ, നിങ്ങൾ ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്ന് മൊബീസെന്‍(Mobizen) എന്ന മറ്റൊരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുകയും ചുവടെയുള്ള ഘട്ടങ്ങൾ പിന്തുടരുകയും ചെയ്യുക.
• ആദ്യം, നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തിൽ മൊബീസെൻ സ്ക്രീൻ റെക്കോർഡർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക.
• ഇൻസ്റ്റാളേഷന് ശേഷം, ആപ്ലിക്കേഷൻ തുറന്ന് ഒരു മാസത്തെ ട്രയൽ ഒഴിവാക്കുക.
• സർക്കിളിൽ ടാപ്പ് ചെയ്ത് റെക്കോർഡ് ടാപ്പ് ചെയ്യുക.
• ചില ക്രമീകരണങ്ങൾ നടത്തി എല്ലാ ഡയലോഗുകളും അനുവദിച്ച് ആരംഭിക്കുക.
• ഇപ്പോൾ, സൂം ആപ്ലിക്കേഷൻ തുറന്ന് നിങ്ങൾ റെക്കോർഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മീറ്റിംഗിൽ ചേരുക.
• മീറ്റിംഗ് പൂര്‍ത്തിയാകുമ്പോള്‍, സർക്കിൾ ടാപ്പ് ചെയ്‌ത് റെക്കോർഡിംഗ് നിർത്തുക.
റെക്കോർഡ് ചെയ്‌ത ക്ലിപ്പ് നിങ്ങളുടെ ഫോണിന്‍റെ ഗ്യാലറിയിൽ സേവ് ചെയ്യപ്പെടുന്നതാണ്. സൂം ആപ്ലിക്കേഷൻ തുറക്കുന്നതിന് മുന്‍പ് മൊബീസനിൽ റെക്കോർഡിംഗ് ആരംഭിക്കേണ്ടതുണ്ടെന്ന കാര്യം ശ്രദ്ധിക്കുക. മീറ്റിംഗിൽ ചേർന്നതിനുശേഷം നിങ്ങൾ റെക്കോർഡിംഗ് ആരംഭിക്കുകയാണെങ്കിൽ, അത് റെക്കോഡിംഗ് ആകണമെന്നില്ല. കൂടാതെ, സ്‌ക്രീൻ റെക്കോർഡർ ആപ്ലിക്കേഷൻ സൂം മീറ്റിംഗിലെ ഓഡിയോ മാത്രമല്ല, മീറ്റിംഗിന് പുറത്തായുള്ള അനാവശ്യശബ്ദങ്ങളും റെക്കോർഡ് ചെയ്യുന്നതായിരിക്കും.
Leave a Reply