പാനസോണിക് ഇന്ത്യ തങ്ങളുടെ സ്മാർട്ട് ഹോം ഇക്കോസിസ്റ്റത്തിന് ഒരു പുതിയ കൂട്ടിച്ചേർക്കലായി പുതിയ സ്മാർട്ട് വൈ-ഫൈ എൽഇഡി ബൾബ് പുറത്തിറക്കിയിരിക്കുന്നു. 9W സ്മാർട്ട് വൈ-ഫൈ എൽഇഡി ബൾബിന്‍റെ പ്രധാന സവിശേഷത അതിന്‍റെ മൾട്ടി-കളർ ലൈറ്റിംഗ് ഓപ്ഷനും ഓട്ടോമേറ്റഡ് ഷെഡ്യൂളിംഗ് ഫംഗ്ഷനുകളുമാണെന്ന് കമ്പനി പറയുന്നു. ആമസോൺ പോലുള്ള ഓൺലൈൻ മാധ്യമങ്ങളിലൂടെയും സാധാരണ ഫോർമാറ്റ് റീട്ടെയിൽ സ്റ്റോറുകളിലൂടെയും ഉൽപ്പന്നം ലഭ്യമാകും.
മൾട്ടി-കളർ ഓപ്ഷനുകൾ ഏകദേശം 16 ദശലക്ഷം ഷേഡുകൾ വാഗ്ദാനം ചെയ്യുന്നു. ലൈറ്റുകൾ ഓണാക്കുന്നതും ഓഫാക്കുന്നതും ഓട്ടോമാറ്റിക്കായി ഷെഡ്യൂൾ ചെയ്യാൻ ഉപയോക്താവിനെ അനുവദിക്കുന്ന ഒരു പ്രീ-സെറ്റ് ഫീച്ചറും ഇതില്‍ ഉണ്ട്.
ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായ പാനസോണിക് സ്മാർട്ട് വൈ-ഫൈ ആപ്ലിക്കേഷൻ വഴി പുതിയ സ്മാർട്ട് വൈ-ഫൈ എൽഇഡി ബൾബ് നിയന്ത്രിക്കാൻ കഴിയും. ഗൂഗിള്‍ അസിസ്റ്റന്‍റ്, അലക്സാ എന്നിവയിൽ നിന്നുള്ള വോയ്‌സ് കമാൻഡ് സവിശേഷത വഴി ബൾബ് കണക്റ്റ് ചെയ്യാനും ഉപയോഗിക്കാനും സാധിക്കുന്നതാണ്.
Leave a Reply