മീഡിയടെക് ഹീലിയോ ജി80 Soc-ല്‍ ഉള്ള ഇൻഫിനിക്സ് നോട്ട് 8, നോട്ട് 8i

mediatek smartphone

ഹോങ്കോംഗ് ആസ്ഥാനമായുള്ള പ്രമുഖ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഇൻഫിനിക്‌സ് ഇപ്പോൾ ഇൻഫിനിക്‌സ് നോട്ട് 8, നോട്ട് 8i എന്ന പേരില്‍ രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. മീഡിയടെക് ഹീലിയോ ജി80 Soc-യിലാണ് ഇരു സ്മാർട്ട്‌ഫോണുകളും പ്രവർത്തിക്കുന്നത്. കൂടാതെ ക്വാഡ് ക്യാമറ സജ്ജീകരണവും ഇതിന്‍റെ ആകര്‍ഷകരമായ സവിശേഷതയായി ഉയര്‍ത്തികാണിക്കുന്നു.

2020 സെപ്റ്റംബറിലാണ് ഇൻഫിനിക്സ് 11499 രൂപയ്ക്ക് നോട്ട് 7 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിൽ അവതരിപ്പിച്ചത്. പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഇൻഫിനിക്സ് നോട്ട് 8, നോട്ട് 8i എന്നിവ ഔദ്യോഗികമാക്കിയിട്ടുണ്ടെങ്കിലും ഫോണുകൾ എപ്പോൾ വിപണിയില്‍ ലഭ്യമാകും എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

പുതിയ ഹാന്‍ഡ്സെറ്റുകളുടെ വിലയെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല. എന്നിരുന്നാലും, നോട്ട് 8 ന് ഏകദേശം 200 ഡോളർ (14700 രൂപ) വിലയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. നോട്ട് 8 ഡീപ്സിയ ലസ്റ്റർ, ഐസ്‌ലാന്‍റ് ഫാന്‍റസി, സിൽവർ ഡയമണ്ട് കളർ ഓപ്ഷനുകളിലും നോട്ട് 8i ഐസ് ഡയമണ്ട്, ഒബ്‌സിഡിയൻ ബ്ലാക്ക്, ട്രാൻക്വിൽ ബ്ലൂ നിറങ്ങളിലും ലഭ്യമാകും.

ഇൻഫിനിക്സ് നോട്ട് 8 സവിശേഷതകൾ

20.5: 9 വീക്ഷണാനുപാതത്തോടുകൂടിയ 6.95 ഇഞ്ച് എച്ച്ഡി + ഐപിഎസ് ഡിസ്‌പ്ലേയും 720×1640 പിക്‌സൽ റെസല്യൂഷനും ഇൻഫിനിക്‌സ് നോട്ട് 8 സവിശേഷതയാണ്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് വികസിപ്പിക്കാൻ കഴിയുന്ന 6 ജിബി റാമും 128 ജിബി ഇന്‍റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി80 Soc ആണ് സ്മാർട്ട്‌ഫോണിന്‍റെ കരുത്ത്.

64 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസറും എഐ ലെൻസും അടങ്ങുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണവും മുൻവശത്ത്, 16 മെഗാപിക്സൽ പ്രൈമറി സെൻസറും പോർട്രെയിറ്റ് ചിത്രങ്ങൾക്കായി സെൻസറും ആണ് ഇന്‍ഫിനിക്സ് നോട്ട് 8ല്‍ നല്‍കിയിരിക്കുന്നത്. 18W ഫാസ്റ്റ് ചാർജ്ജിംഗിന് പിന്തുണ നൽകുന്ന 5200എംഎഎച്ച് ബാറ്ററിയും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. XOS 7.1 ഉപയോഗിച്ചുള്ള ആന്‍ഡ്രോയിഡ് 10 ൽ നോട്ട് 8 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ഇൻഫിനിക്സ് നോട്ട് 8i സവിശേഷതകൾ

6.78 ഇഞ്ച് എച്ച്ഡി + ഐപിഎസ് ഡിസ്‌പ്ലേയാണ് ഇൻഫിനിക്‌സ് നോട്ട് 8i-യിൽ ഉള്ളത്. മീഡിയടെക് ഹീലിയോ ജി80 Soc, 6 ജിബി റാം എന്നിവയാണ് സ്മാർട്ട്‌ഫോണിന്‍റെ കരുത്ത്. ക്യാമറയുടെ കാര്യത്തിൽ, 48 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പം 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, എഐ ലെൻസ് എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സജ്ജീകരണവും മുൻവശത്ത്, സെൽഫികൾക്കായി 8 മെഗാപിക്സൽ ക്യാമറ സെൻസറുമാണ് പ്രധാന ക്യാമറ സവിശേഷതകള്‍. 18W ഫാസ്റ്റ് ചാർജ്ജിംഗ് പിന്തുണയുള്ള 5200mAh ബാറ്ററിയാണ് ഇൻഫിനിക്സ് നോട്ട് 8i-ല്‍ ഉള്ളത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*