നോക്കിയ 215 4ജി, 225 4ജി എന്നീ രണ്ട് പുതിയ ഫീച്ചർ ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നു. പുതിയ ഫീച്ചർ ഫോണുകൾ 4ജി, VoLTE എച്ച്ഡി കോളുകൾക്ക് പിന്തുണ നൽകുന്നതാണ്. രണ്ട് ഫോണുകളും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പുറത്തിറക്കിയ നോക്കിയ 220 4ജി ഫോണിന്‍റെ പിന്‍ഗാമിയായാണ് അവതരിപ്പിച്ചിരിക്കുന്നത്.
നോക്കിയ 215 4ജി, നോക്കിയ 225 4ജി എന്നിവയ്ക്ക് 4ജി പിന്തുണ ലഭിക്കുന്നവയും പോളികാർബണേറ്റ് ഉപയോഗിച്ച് നിർമ്മിച്ചവയുമാണ്. പുതിയ രണ്ട് നോക്കിയ ഫോണുകൾ തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം നോക്കിയ 225 4ജിക്ക് റിയര്‍പാനലിൽ വിജിഎ ക്യാമറ ലഭിക്കുന്നു എന്നതാണ്. എന്നിരുന്നാലും, നോക്കിയ 215 4ജിക്ക് മുന്നിലോ പിന്നിലോ ഒരു സെൻസറും ഇല്ല. രണ്ട് ഫീച്ചർ ഫോണുകൾക്കും എൽഇഡി ഫ്ലാഷ്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, എഫ്എം റേഡിയോയ്ക്കുള്ള പിന്തുണ എന്നിവ സവിശേഷതകളായി ലഭിക്കുന്നു.
നോക്കിയ 215 4ജി കറുപ്പ്, പച്ച നിറങ്ങളിൽ ലഭ്യമാകുമ്പോൾ നോക്കിയ 225 4ജി കറുപ്പ്, നീല, സ്വർണം എന്നീ മൂന്ന് നിറങ്ങളിലാണ് ലഭ്യമാകുക. നോക്കിയ 215 4ജിക്ക് സിഎൻവൈ 289 (ഏകദേശം 3100 രൂപ), നോക്കിയ 225 4ജിക്ക് സിഎൻവൈ 349 (ഏകദേശം 3800 രൂപ) വിലയുണ്ട്. ഒക്ടോബർ 14 മുതൽ ചൈനയിൽ വില്‍പ്പനയാരംഭിക്കും.
Leave a Reply