
പ്രമുഖ സോഷ്യൽ നെറ്റ് വർക്കിംഗ് പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്ക് ക്ലൗഡ് അധിഷ്ഠിത ഗെയിമിംഗ് രംഗത്തേക്ക് ചുവടു വയ്ക്കുകയാണ്. ഫെയ്സ്ബുക്ക് ഗെയിമിംഗ് എന്ന പേരിലായിരിക്കും ഈ സേവനം ലഭ്യമാകുക.
“ഫെയ്സ്ബുക്കില്‍ ഏത് രീതിയിലാണോ ഗെയിം കളിക്കുന്നത് ആ രീതിയില്‍തന്നെ നിങ്ങള്‍ക്ക് ഗെയിമുകളില്‍ സമയം ചെലവഴിക്കാം. അതിനായി പ്രത്യേക ഹാർഡ്വെയറോ കൺട്രോളറുകളോ ആവശ്യമില്ല” പുതിയ സേവനത്തെ കുറിച്ച് വിശദീകരിച്ചുള്ള ബ്ലോഗ് പോസ്റ്റില്‍ ഫെയ്സ്ബുക്ക് വ്യക്തമാക്കുന്നു.
ഫ്രീ ടു പ്ലേ മോഡിൽ ബീറ്റാ പതിപ്പായി യുഎസില്‍ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്ന ഈ സേവനം ആൻഡ്രോയിഡിലും വെബിലും പിന്തുണയ്ക്കുന്നതാണ്. Fb.gg/play എന്ന വിലാസത്തില്‍ പ്രവേശിച്ചാല്‍ asphalt 9, Adventure by moonton, PGA Tour Golf തുടങ്ങിയ നിരവധി ഗെയിമുകൾ ഇതിലൂടെ കളിക്കാവുന്നതാണ്. ഐഓഎസ് ഡിവൈസുകൾ നിലവിൽ ഈ സേവനം ലഭ്യമാക്കിയിട്ടില്ല.
ക്ലൗഡ് അധിഷ്ഠിത സേവനം ഇതാദ്യമായല്ല അവതരിപ്പിക്കപ്പെടുന്നത്. ലൂണ എന്ന പേരിൽ ആമസോണും സ്റ്റേഡിയ എന്ന പേരിൽ ഗൂഗിളും ക്ലൗഡ് അധിഷ്ഠിത ഗെയിമിംഗ് പ്ലാറ്റ്ഫോം ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്.
Leave a Reply