ഒരുകാലത്ത് ഇന്ത്യയിലെ മികച്ച സ്മാർട്ട്ഫോൺ ബ്രാൻഡായ മൈക്രോമാക്സ് ഒരു തിരിച്ചുവരവിന് സജ്ജമാകുകയാണ്. ഇതിന്റെ ഭാഗമായി തദ്ദേശീയ ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്സ് പുതിയ സബ് ബ്രാന്‍ഡിനായി 500 കോടി രൂപയുടെ പുതിയ പദ്ധതി ആരംഭിച്ചിരിക്കുകയാണ്.
മൈക്രോമാക്സ് IN അഥവ ഇന്ത്യ എന്ന് സൂചിപ്പിക്കുന്ന പേരില്‍ ബ്രാന്‍ഡഡ് ഫോണുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിമാസം 2 ദശലക്ഷം യൂണിറ്റ് ശേഷിയുള്ള ഭിവടി, ഹൈദരാബാദ് എന്നിവിടങ്ങളിലെ കമ്പനിയുടെ രണ്ട് ഫാക്ടറികളില്‍ പുതിയ ബ്രാന്‍ഡഡ് ഫോണുകള്‍ നിര്‍മ്മിക്കുക. കമ്പനിയുടെ റീട്ടെയില്‍, വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായും ഇപ്പോള്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലുടനീളം പതിനായിരത്തിലധികം ഔട്ട്ലെറ്റുകളുടെയും ആയിരത്തിലധികം സേവന കേന്ദ്രങ്ങളുടെയും ചില്ലറ സാന്നിധ്യം കമ്പനിക്കുണ്ട്.
Leave a Reply