ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ലാവ ഒരു പുതിയ ഫീച്ചർ ഫോൺ വിപണിയിലെത്തിച്ചിരിക്കുന്നു. പൾസ് 1 എന്ന് പേര് നല്‍കിയിരിക്കുന്ന പുതിയ ഫീച്ചർ ഫോൺ 1999 രൂപയ്ക്കാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ബിൽറ്റ്-ഇൻ കോൺടാക്റ്റ്ലെസ് തെർമോമീറ്റര്‍ സവിശേഷതയുള്ള ഈ ഫീച്ചര്‍ ഫോണ്‍ റോസ് ഗോൾഡ് നിറത്തിൽ ലഭ്യമാകും.
ലാവ പള്‍സ് വണ്‍ ഫീച്ചർ ഫോണിന് ഉപയോക്താവിന്‍റെ കൈയോ നെറ്റിയോ സെൻസറിൽ നിന്ന് കുറച്ച് സെന്‍റീമീറ്റർ അകലെ സ്ഥാപിച്ച് ശരീര താപനില അളക്കാൻ കഴിയും, ഇത് നിങ്ങളുടെ ശരീര താപനില ഓട്ടോമാറ്റിക്കായി സ്ക്രീനിൽ പ്രദർശിപ്പിക്കും.
ലാവ പൾസ് 1 ഫീച്ചർ ഫോൺ: സവിശേഷത
പോളികാർബണേറ്റ് ബോഡി, 2.4 ഇഞ്ച് ഡിസ്‌പ്ലേ, 32 ജിബി എക്സ്പാന്‍ഡബിള്‍ മെമ്മറി എന്നിവ ഹാൻഡ്‌സെറ്റിനുണ്ട്. ആറ് ദിവസം വരെ ബാറ്ററിദൈര്‍ഘ്യം ലഭ്യമാകുന്ന 1800 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്.
വയർലെസ് എഫ്എം റെക്കോർഡിംഗ്, ഡ്യുവൽ സിം സപ്പോർട്ട്, നമ്പർ ടോക്കർ, കോൺടാക്റ്റുകൾ സംരക്ഷിക്കുന്നതിനുള്ള ഫോട്ടോ ഐക്കണുകൾ തുടങ്ങി നിരവധി സവിശേഷതകളാണ് പൾസ് 1 ഫീച്ചർ ഫോണിൽ ഉള്ളത്. കൂടാതെ, തമിഴ്, കന്നഡ, തെലുങ്ക്, ഗുജറാത്തി, പഞ്ചാബി, ഇംഗ്ലീഷ്, എന്നീ ഭാഷകളെയും ഇതില്‍ പിന്തുണയ്ക്കുന്നു.
Leave a Reply