ഐഫോണുകളിൽ ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ ഉടന്‍

apple store

ആന്‍ഡ്രോയിഡിന്‍റെ ബഡ്ജറ്റ് ഫോണുകളിലുള്‍പ്പെടെ അണ്ടർ ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് റീഡറുകൾ സാധാരണമാണ്, പക്ഷേ ആപ്പിൾ ഇപ്പോഴും ഈ സാങ്കേതികവിദ്യയെ അതിന്‍റെ മുൻനിര ഐഫോണുകളിലേക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഐഫോണുകളിലെ ഈയൊരു പോരായ്മ ഉടന്‍ പരിഹരിക്കപ്പെടുന്നതായിരിക്കും.

ഭാവിയിൽ അണ്ടര്‍ സ്‌ക്രീന്‍ ടച്ച് ഐഡി സെൻസറുള്ള ഒരു ഐഫോണ്‍ പുറത്തിറക്കുന്നതിനായി ആപ്പിളിന് പദ്ധതികൾ ഉണ്ടെന്നും വരുന്ന ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഈ സാങ്കേതികവിദ്യ ഐഫോണുകളിൽ ലഭ്യമാകുമെന്നാണ് സൂചന.

ഫിംഗർപ്രിന്‍റ് സ്കാനർ ഉപയോഗിച്ച് ഒരു ഐഫോൺ ഉടൻ ലഭിക്കുമെന്ന ഏറ്റവും വലിയ സൂചന പ്രമുഖ അനലിസ്റ്റ് ആയ മിംഗ്-ചി കുവോയിൽ നിന്നാണ്, 2021 ൽ ആപ്പിൾ കുറഞ്ഞത് ഒരു ഐഫോണെങ്കിലും അണ്ടർ ഡിസ്പ്ലേ ഫിംഗർപ്രിന്‍റ് റീഡറിനൊപ്പം പുറത്തിറക്കുന്നതായിരിക്കും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സ്‌കാനർ മാത്രമല്ല ഫെയ്‌സ് ഐഡിയും ഉൾപ്പെടുത്തിക്കൊണ്ട് ഐഫോൺ 13 ഐഫോൺ 12-ൽ അപ്‌ഗ്രേഡ് ചെയ്യാൻ സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*