ഇന്ത്യന്‍ സൈന്യത്തിനായൊരു സുരക്ഷിത മെസ്സേജ്ജിംഗ് ആപ്പ്

indian army sai messaging app

“സെക്യുർ ആപ്ലിക്കേഷൻ ഫോർ ഇന്‍റർനെറ്റ് (SAI)” എന്ന പേരിൽ ഒരു സന്ദേശമയയ്ക്കൽ ആപ്ലിക്കേഷൻ ഇന്ത്യൻ സൈന്യം പുറത്തിറക്കിയിരിക്കുന്നു. നിലവില്‍ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിനായി തയ്യാറാക്കിയിട്ടുള്ള ഈ ആപ്ലിക്കേഷന്‍ എന്‍ഡ്-ടു-എൻഡ് സുരക്ഷയുള്ളതും വോയ്സ്, ടെക്സ്റ്റ്, വീഡിയോ കോളിംഗ് സേവനങ്ങളെ പിന്തുണയ്‌ക്കുന്നതും ആകുന്നു.

വാട്സ്ആപ്പ്, ടെലിഗ്രാം, സാംവാദ്, ജിംസ് പോലുള്ള വാണിജ്യപരമായി ലഭ്യമായ സന്ദേശമയയ്‌ക്കൽ ആപ്ലിക്കേഷനുകൾക്ക് സമാനമായതാണിത്. സിഇആര്‍ടിയില്‍ – എംപാനല്‍ ചെയ്തിട്ടുള്ള ഓഡിറ്ററും ആര്‍മി സൈബര്‍ ഗ്രൂപ്പും ഈ ആപ്ലിക്കേഷന് നിയമപരമായ അനുമതി നല്‍കിയെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. സുരക്ഷിതമായ സന്ദേശ കൈമാറ്റങ്ങള്‍ക്കായി കരസേനയിലുടനീളം ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതായിരിക്കും.

സുരക്ഷാ സവിശേഷതകളിൽ പ്രാദേശിക ഇൻ-ഹൗസ് സെർവറുകൾ ഉൾപ്പെടുന്നു. ആവശ്യത്തിനനുസരിച്ച് മെച്ചപ്പെടുത്താന്‍ കഴിയുന്ന പ്രാദേശിക ആഭ്യന്തര സെര്‍വറുകളും കോഡിംഗുകളുമുള്ള സുരക്ഷിത സവിശേഷതകളാണ് ഇതിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആപ്ലിക്കേഷന്‍റെ പ്രവർത്തനക്ഷമത അവലോകനം ചെയ്യുകയും ആപ്ലിക്കേഷൻ വികസിപ്പിച്ചെടുക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച കേണൽ സായ്ശങ്കറിനെ അഭിനന്ദിക്കുകയും ചെയ്തു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*