“സെക്യുർ ആപ്ലിക്കേഷൻ ഫോർ ഇന്റർനെറ്റ് (SAI)” എന്ന പേരിൽ ഒരു സന്ദേശമയയ്ക്കൽ ആപ്ലിക്കേഷൻ ഇന്ത്യൻ സൈന്യം പുറത്തിറക്കിയിരിക്കുന്നു. നിലവില്‍ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിനായി തയ്യാറാക്കിയിട്ടുള്ള ഈ ആപ്ലിക്കേഷന്‍ എന്‍ഡ്-ടു-എൻഡ് സുരക്ഷയുള്ളതും വോയ്സ്, ടെക്സ്റ്റ്, വീഡിയോ കോളിംഗ് സേവനങ്ങളെ പിന്തുണയ്ക്കുന്നതും ആകുന്നു.
വാട്സ്ആപ്പ്, ടെലിഗ്രാം, സാംവാദ്, ജിംസ് പോലുള്ള വാണിജ്യപരമായി ലഭ്യമായ സന്ദേശമയയ്ക്കൽ ആപ്ലിക്കേഷനുകൾക്ക് സമാനമായതാണിത്. സിഇആര്‍ടിയില്‍ – എംപാനല്‍ ചെയ്തിട്ടുള്ള ഓഡിറ്ററും ആര്‍മി സൈബര്‍ ഗ്രൂപ്പും ഈ ആപ്ലിക്കേഷന്‍ നിയമപരമായ അനുമതി നല്‍കിയെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. സുരക്ഷിതമായ സന്ദേശ കൈമാറ്റങ്ങള്‍ക്കായി കരസേനയിലുടനീളം ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതായിരിക്കും.
സുരക്ഷാ സവിശേഷതകളിൽ പ്രാദേശിക ഇൻ-ഹൗസ് സെർവറുകൾ ഉൾപ്പെടുന്നു. ആവശ്യത്തിനനുസരിച്ച് മെച്ചപ്പെടുത്താന്‍ കഴിയുന്ന പ്രാദേശിക ആഭ്യന്തര സെര്‍വറുകളും കോഡിംഗുകളുമുള്ള സുരക്ഷിത സവിശേഷതകളാണ് ഇതിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആപ്ലിക്കേഷന്റെ പ്രവർത്തനക്ഷമത അവലോകനം ചെയ്യുകയും ആപ്ലിക്കേഷൻ വികസിപ്പിച്ചെടുക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച കേണൽ സായ്ശങ്കറിനെ അഭിനന്ദിക്കുകയും ചെയ്തു.
Leave a Reply