ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നിങ്ങനെ നാല് പുതിയ ഐഫോണ്‍ മോഡലുകളാണ് ആപ്പിള്‍ അടുത്തിടെ പ്രഖ്യാപിച്ചത്. പുതിയ നാല് സ്മാർട്ട്‌ഫോണുകളും 5ജി നെറ്റ് വര്‍ക്കുകളെ പിന്തുണയ്ക്കുന്നതും ആപ്പിളിന്‍റെ എ14 ബയോണിക് ചിപ്പ്സെറ്റില്‍ പ്രവര്‍ത്തിക്കുന്നതുമാണ്.
പുതിയ സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും, രൂപകൽപ്പനയും സവിശേഷതകളും കാരണം ഐഫോൺ 11 ഇപ്പോഴും നിരവധി ഉപയോക്താക്കളുടെ പ്രിയപ്പെട്ട സ്മാർട്ട്‌ഫോണാണ്. നിങ്ങൾ ഐഫോൺ 11 വാങ്ങാന്‍ താല്‍പ്പര്യപെടുകയാണെങ്കിൽ, അതിന്‍റെ ഇന്‍റർഫേസ് മറ്റ് ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.
ഐഫോൺ 11ല്‍ സ്ക്രീൻഷോട്ടുകൾ എങ്ങനെ ക്ലിക്ക് ചെയ്യാമെന്ന് നമുക്ക് നോക്കാം
സ്റ്റെപ്പ് 1: ആദ്യം, നിങ്ങൾ ഒരു സ്ക്രീൻഷോട്ട് എടുക്കാൻ ആഗ്രഹിക്കുന്ന ആ ചാറ്റ്, പേജ്, ഇമേജ് എന്നിവയിലേക്ക് പോകേണ്ടതുണ്ട്. തുടർന്ന്, നിങ്ങൾ ഒരേസമയം സൈഡും വോളിയം ഉയര്‍ത്തുന്ന ബട്ടണും അമർത്തുക.
സ്റ്റെപ്പ് 2: ഒരുമിച്ച് ഒരുതവണ അമര്‍ത്തിയതിന് ശേഷം, രണ്ട് ബട്ടണുകളും റിലീസ് ചെയ്യുക, സ്ക്രീന്‍ഷോട്ട് റെഡി…
നിങ്ങൾ എടുത്ത സ്ക്രീൻഷോട്ട് ചിത്രം സ്മാർട്ട്‌ഫോണിന്‍റെ ഇടതുവശത്ത് ദൃശ്യമാകും. അത് വ്യക്തമായി കാണുന്നതിന് ഒന്നെങ്കില്‍ അപ്പോള്‍ തന്നെ ആ സ്ക്രീന്‍ഷോട്ട് ഇമേജില്‍ ടാപ്പ് ചെയ്യുക. അല്ലെങ്കില്‍ ഫോണിലെ ഫോട്ടോസ് ആപ്പില്‍ ആൽബമ്സ് തുറക്കണം.
ടച്ച് ഐഡിയും സൈഡ് ബട്ടണും ഉപയോഗിച്ച് സ്ക്രീൻഷോട്ട് എങ്ങനെ എടുക്കാം
സ്റ്റെപ്പ് 1: നിങ്ങൾ ഒരേസമയം സൈഡിലും ഹോം ബട്ടണിലും ക്ലിക്ക് ചെയ്യേണ്ടതുണ്ട്.
സ്റ്റെപ്പ് 2: തുടർന്ന്, നിങ്ങൾ രണ്ട് ബട്ടണുകളും റിലീസ് ചെയ്യണം. ഇപ്പോള്‍ സ്ക്രീൻഷോട്ട് സ്ക്രീനിന്‍റെ ഇടതുവശത്ത് ദൃശ്യമാകും.
ടച്ച് ഐഡിയും ടോപ്പ് ബട്ടണും ഉപയോഗിച്ച് സ്ക്രീൻഷോട്ടുകൾ എങ്ങനെ എടുക്കാം
സ്റ്റെപ്പ് 1: നിങ്ങൾ ഒരേ സമയം ടോപ്പ് ബട്ടണും ഹോം ബട്ടണിലും അമർത്തേണ്ടതുണ്ട്.
സ്റ്റെപ്പ് 2: തുടർന്ന്, ഇരു ബട്ടണുകളും റിലീസ് ചെയ്യുക. സ്ക്രീന്‍ഷോട്ട് പൂർത്തിയാക്കി.
Leave a Reply