
ഐഫോണ്‍, ഐപാഡ് എന്നിവയിലെ സഫാരി ബ്രൗസറില്‍ എല്ലാ ഓപ്പൺ വെബ്സൈറ്റുകളെയും ഒരൊറ്റ ഫോൾഡറിലേക്ക് വേഗത്തിൽ ബുക്ക്മാർക്ക് ചെയ്യാൻ സഹായിക്കുന്ന ഒരു ഹിഡന്‍ സവിശേഷതയുണ്ട്. ഈ മാര്‍ഗ്ഗത്തിലൂടെ സഫാരിയിലെ എല്ലാ ടാബുകളും വേഗത്തിൽ ബുക്ക്മാർക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്.
ഈ സവിശേഷത ഉപയോഗപ്പെടുത്തുന്നതിനായി, ഐഫോണ്‍ അല്ലെങ്കിൽ ഐപാഡിൽ “സഫാരി” ആപ്ലിക്കേഷൻ തുറന്ന് URL ബാർ ടാപ്പുചെയ്യുക. ഇവിടെ, ഒരു URL നൽകി വെബ്സൈറ്റ് തുറക്കുന്നതിന് കീബോർഡിലെ “Go” ബട്ടൺ അമർത്തുക.
ബുക്ക്മാർക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ വെബ്സൈറ്റുകളും ഒരേസമയം തുറക്കുന്നതിന് ഈ പ്രക്രിയ ആവർത്തിക്കുക. ഇതിനോടകം വെബ്സൈറ്റുകൾ തുറന്നിട്ടുണ്ടെങ്കിൽ, “Tabs” ബട്ടൺ ടാപ്പ് ചെയ്യുക, ബുക്ക്മാർക്ക് ചെയ്യാൻ ആഗ്രഹിക്കാത്ത ഏതെങ്കിലും വെബ്പേജ് ഉണ്ടെങ്കില്‍ അത് ക്ലോസ് ചെയ്യുക.
അടുത്തതായി, “Bookmarks” ബട്ടൺ ടാപ്പുചെയ്ത് പിടിക്കുക, തുടർന്ന് “Add Bookmarks For X Tabs” ഓപ്ഷൻ തിരഞ്ഞെടുക്കുക.
അടുത്ത പേജിൽ നിന്ന്, പുതിയ ഫോൾഡറിന് ഒരു പേര് നൽകുക. ഡിഫോള്‍ട്ടായി, സഫാരി ഫേവറേറ്റ്സ് ഫോൾഡറിലായിരിക്കും സേവ് ചെയ്യുക, ലഭ്യമായ എല്ലാ ലൊക്കേഷനുകളും കാണുന്നതിന് നിങ്ങൾക്ക് ഫേവറേറ്റ്സ് ബട്ടൺ ടാപ്പ് ചെയ്യാം.
ഫോൾഡർ തിരഞ്ഞെടുത്ത ശേഷം, “Save” ബട്ടൺ ടാപ്പുചെയ്യുക.
ഓപ്പണായിരുന്ന എല്ലാ ടാബുകളും സഫാരിയില്‍ ഇപ്പോൾ സേവ് ചെയ്യുന്നതാണ്. പിന്നീട് ഈ ടാബുകൾ ആക്സസ് ചെയ്യുന്നതിന്, സഫാരി ടൂൾബാറിൽ നിന്നുള്ള ബുക്ക്മാർക്ക്സ് എന്ന ബട്ടൺ ടാപ്പുചെയ്യുക. ഇവിടെ, നിങ്ങൾ ബുക്ക്മാർക്ക്സ് സേവ് ചെയ്ത ഫോൾഡർ കണ്ടെത്തുക.
ഓപ്ഷനുകൾ കാണുന്നതിന് ഫോൾഡർ ടാപ്പ് ചെയ്ത് പിടിക്കുക. എല്ലാ ടാബുകളും വീണ്ടും തുറക്കുന്നതിന് “Open In New Tabs” ബട്ടൺ ടാപ്പ് ചെയ്യുക.
പിന്നീട്, ഫോൾഡർ ഇല്ലാതാക്കാൻ “Delete” ബട്ടൺ ടാപ്പുചെയ്യാം. ബുക്ക്മാര്‍ക്ക് ഡിലീറ്റ് ചെയ്യുവാന്‍, ഫോൾഡറിൽ നിന്ന് ആ വെബ്പേജിൽ ഇടത്തേയ്ക്ക് സ്വൈപ്പ് ചെയ്ത് “Delete” ഓപ്ഷൻ ടാപ്പുചെയ്യുക.
Leave a Reply