ഗൂഗിൾ മീറ്റിൽ സൗജന്യ വീഡിയോ കോളിംഗ് സൗകര്യം 2021 മാർച്ച് 31 വരെ നീട്ടിനൽകാൻ ഗൂഗിൾ തീരുമാനിച്ചു. ജിസ്യൂട്ട് ഉപയോക്താക്കൾക്ക് മാത്രം ലഭ്യമായിരുന്ന അൺലിമിറ്റഡ് ഗ്രൂപ്പ് വീഡിയോ കോൾ സൗകര്യം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ഉപയോക്താക്കൾക്കും നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ഈ സൗകര്യം 2020 സെപ്റ്റംബർ 30 മുതൽ പിൻവലിക്കുകയാണെന്നും സൗജന്യ ഉപയോക്താക്കളുടെ വീഡിയോ കോൾ സമയം ഒരു മണിക്കൂർ മാത്രമാക്കി ചുരുക്കുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു.
ഈ പ്രഖ്യാപനമാണ് ഗൂഗിൾ ഇപ്പോൾ മാറ്റിയിരിക്കുന്നത്. ഗൂഗിളിന്റെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാർച്ച് 31 വരെ ഉപയോക്താക്കൾക്ക് ദിവസവും തുടർച്ചയായി 24 മണിക്കൂർ വീഡിയോ കോൾ ചെയ്യാനാവും.
അടുത്തിടെ ഗൂഗിൾ മീറ്റിൽ അവതരിപ്പിച്ച നോയ്സ് കാൻസലേഷൻ ഫീച്ചർ ഐഓഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ മീറ്റ് ആപ്പിൽ ലഭിക്കും. ഇത് കൂടാതെ ബാക്ക്ഗ്രൗണ്ട് ബ്ലർ ഫീച്ചർ, ക്രോംകാസ്റ്റ് പിന്തുണ, വൈറ്റ് ബോർഡ് ഫീച്ചർ എന്നിവയും അടുത്തിടെ ഗൂഗിൾ മീറ്റിൽ പുതിയ അപ്ഡേഷനായി ലഭ്യമാക്കിയിട്ടുണ്ട്.

Great Article