വിൻഡോസ് 10ലെ ബിൽറ്റ്-ഇൻ പരസ്യങ്ങൾ ഒഴിവാക്കാം

windows 10 file recover

വിൻഡോസ് 10 ഇപ്പോൾ വിൻഡോസ് സ്പോട്ട്ലൈറ്റ് വഴി ലോക്ക് സ്ക്രീനിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നു. ചില സമയങ്ങളിൽ, വിൻഡോസ് സ്‌പോട്ട്‌ലൈറ്റ് രസകരമായ വാൾപേപ്പറുകൾ പ്രദർശിപ്പിക്കും, പക്ഷേ ചിലപ്പോൾ വിൻഡോസ് സ്റ്റോറിലെ റൈസ് ഓഫ് ടോംബ് റൈഡർ, ക്വാണ്ടം ബ്രേക്ക് തുടങ്ങിയ ഗെയിമുകൾക്കായുള്ള പരസ്യങ്ങളും ഇതിൽ കാണിക്കും. ഇതൊരു ശല്യമായി തോന്നിയാൽ
ഈ ലോക്ക് സ്‌ക്രീൻ പരസ്യങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനുള്ള മാർഗ്ഗം നമുക്ക് ഉപയോഗിക്കാം.

അതിനായി “സെറ്റിംഗ്സ്” മെനുവിൽ നിന്ന് “പേഴ്സണലൈസേഷൻ” എന്ന ഓപ്ഷനിലെ “ലോക്ക് സ്‌ക്രീനിൽ” നിന്ന് വിൻഡോസ് സ്‌പോട്ട്‌ലൈറ്റിന് പകരം ബാക്ഗ്രൗണ്ട് “പിക്ച്ചർ” അല്ലെങ്കിൽ “സ്ലൈഡ്ഷോ” ആയി സജ്ജമാക്കുക.

“ലോക്ക് സ്ക്രീനിൽ വിൻഡോസ്, കോർട്ടാന എന്നിവയിൽ നിന്ന് രസകരമായ വസ്തുതകൾ, നുറുങ്ങുകൾ എന്നിവയും അതിലേറെയും നേടുക” എന്ന ഓപ്ഷനും ഇവിടെ നിന്ന് നിങ്ങൾക്ക് ഡിസേബിൾ ചെയ്യാവുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*