വാട്സ്ആപ്പിലെ പുതിയ അപ്ഡേഷനിലെ ഏറ്റവും വലിയ ആകർഷണം ചാറ്റിലെ വാൾപേപ്പർ സെക്ഷനിലാണ്. ഓരോ ചാറ്റിലും ഉപയോക്താക്കൾക്ക് ഇഷ്ടാനുസരണം വാൾപേപ്പറുകൾ സെറ്റ് ചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്. നിലവിൽ നിർമ്മാണഘട്ടത്തിലിരിക്കുന്ന ഈ പുതിയ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ബീറ്റാ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാവുകയുള്ളു.
ആൻഡ്രോയിഡിനായി ലഭ്യമായ 2.20.200.11 ബീറ്റ അപ്‌ഡേറ്റിലാണ് ഓരോ ചാറ്റിലും വ്യത്യസ്ത വാൾപേപ്പറുകൾ സെറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. വാൾപേപ്പർ സെറ്റിങ്സ് മെനുവിലാണ് ഉപയോക്താക്കൾക്ക് വാൾപേപ്പറുകൾ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാക്കുന്നത്.
ഉപയോക്താവ് പുതിയ വാൾപേപ്പർ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ നിലവിലെ ചാറ്റിനായോ അതല്ലെങ്കിൽ എല്ലാ ചാറ്റുകൾക്കുമായോ വാൾപേപ്പർ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാകുന്നതാണ്. ഇതിൽ നിന്ന് ഓരോ ചാറ്റിലുമുള്ള വാൾപേപ്പറുകൾ വ്യത്യസ്തമായി സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.
പുതിയ അപ്ഡേറ്റിലൂടെ സാധാരണ പ്ലെയിൻ വാൾപേപ്പറിലേക്ക് ഡൂഡിലുകൾ ചേർക്കാനും വാൾപേപ്പർ മനോഹരമായി സ്വന്തം ഇഷ്ടാനുസരണം സെറ്റ് ചെയ്യാനും ഉപയോക്താക്കൾക്ക് അവസരം നൽകുന്നു. ഉടൻതന്നെ എല്ലാ ആൻഡ്രോയിഡ്
ഉപയോക്താക്കൾക്കുമായി പുതിയ ഫീച്ചർ വാട്സ്ആപ്പ് ലഭ്യമാക്കുന്നതാണ്.
Leave a Reply