വാട്സ്ആപ്പിന്‍റെ മള്‍ട്ടി ഡിവൈസ് സവിശേഷത ഇന്‍സ്റ്റന്‍റ് മെസ്സേജ്ജിംഗ് പ്ലാറ്റ്‌ഫോമിലെ ഈ വര്‍ഷം അവതരിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ അപ്‌ഡേറ്റുകളിൽ ഒന്നായിരിക്കാം. പുതിയ സവിശേഷത പരീക്ഷിക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണ് വാട്സ്ആപ്പ് എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള ഇതിന്‍റെ ബീറ്റാപതിപ്പുകളെകുറിച്ചാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.
വാട്സ്ആപ്പിലെ ഏറ്റവും പുതിയ സവിശേഷതകൾ ട്രാക്കുചെയ്യുന്ന വെബ്‌സൈറ്റായ വെബ് ബീറ്റാഇന്‍ഫോ-യില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, മള്‍ട്ടി ഡിവൈസ് സവിശേഷത ഉള്‍പ്പെടുന്ന ബീറ്റ പതിപ്പ് ഉടൻ തന്നെ ഉപയോക്താക്കൾക്കായി ലഭ്യമായേക്കാം. വാട്‌സ്ആപ്പിന്‍റെ ഡെസ്‌ക്‌ടോപ്പ് വേര്‍ഷനിലും ആപ്ലിക്കേഷന്‍റെ ആന്‍ഡ്രോയിഡ് പതിപ്പിലും പുതിയ സവിശേഷത പിന്തുണയ്ക്കുമെന്നാണ് സൂചന.
പുതിയ സവിശേഷത ബീറ്റ പതിപ്പിലേക്കും ഒടുവിൽ യഥാര്‍ത്ഥ പതിപ്പിലേക്കും വരുമ്പോൾ ഉപയോക്താക്കൾക്ക് ഒരേസമയം 4 ഉപകരണങ്ങൾ വരെ ഉപയോഗിക്കാൻ കഴിയുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.
ആന്‍ഡ്രോയിഡ് പതിപ്പിൽ, ഒന്നിലധികം ഉപകരണ പിന്തുണ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഓപ്‌ഷൻ ഉള്ളതായും സൂചനയുണ്ട്. ഉപയോക്താവിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് സവിശേഷത ഓണാക്കാനും ഓഫാക്കാനും സാധിക്കുന്നതായിരിക്കും. എന്നിരുന്നാലും, പുതിയ അപ്‌ഡേറ്റ് യഥാര്‍ത്ഥ പതിപ്പിലെത്തുമ്പോൾ വാട്സ്ആപ്പ് ഈ ഓപ്‌ഷൻ നൽകുന്നത് തുടരുമോ എന്നതില്‍ യാതൊരു ഉറപ്പും ഇല്ല.
വ്യക്തിഗത ചാറ്റുകളുടെ വാൾപേപ്പറുകൾ മാറ്റാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മറ്റൊരു സവിശേഷതയും വാട്സ്ആപ്പ് അവതരിപ്പിക്കുവാനിരിക്കുകയാണ്. ആപ്ലിക്കേഷന്‍റെ ഐഓഎസ് പതിപ്പിലാണ് സവിശേഷത കണ്ടെത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും സവിശേഷത പരീക്ഷിക്കുന്നു.
ആപ്ലിക്കേഷനിൽ നിലവിലുള്ള തീമിനെ അടിസ്ഥാനമാക്കി മറ്റൊരു വാൾപേപ്പർ തിരഞ്ഞെടുക്കാൻ പുതിയ വാൾപേപ്പർ സവിശേഷത ഉപയോക്താവിനെ അനുവദിക്കുന്നു. ഉപയോക്താവിന് ഡിഫോള്‍ട്ടായി വാൾപേപ്പർ തിരഞ്ഞെടുക്കാൻ താൽപ്പര്യപ്പെടുമ്പോൾ, ഔദ്യോഗിക വാൾപേപ്പർ ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാനുള്ള അവസരവും പ്ലാറ്റ്ഫോം അനുവദിക്കുന്നതാണ്.
Leave a Reply