റിങ്കി സേത്; ട്വിറ്ററിന്‍റെ പുതിയ ഇൻഫർമേഷൻ സെക്യൂരിറ്റി ചീഫ്

rinki sethi

ട്വിറ്ററിലെ പുതിയ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറായി റിങ്കി സേതിയെ നിയമിച്ചു. സേതി മുന്‍പ് ഐബിഎമ്മിൽ ഇൻഫർമേഷൻ സെക്യൂരിറ്റി എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു. പാലോ ആൾട്ടോ നെറ്റ് വർക്കുകൾ, റുബ്രിക് എന്നിവയിലും അവര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഡിസംബർ മുതൽ ആറുമാസത്തിലേറെയായി സുരക്ഷാ മേധാവിയില്ലാതെയാണ് ട്വിറ്റർ പ്രവര്‍ത്തിച്ചിരുന്നത്. പ്രശസ്ത സെലിബ്രിറ്റികൾക്ക് അവരുടെ ട്വിറ്റർ അക്കൗണ്ടുകളിലേക്കുള്ള പ്രവേശനം നഷ്ടപ്പെടാൻ ഇടയാക്കിയതും ജൂലൈയിൽ നടന്ന ബിറ്റ്കോയിൻ കുംഭകോണത്തിന്‍റെ ആക്സസറിയായതും ഉള്‍പ്പെടെയുള്ള നിരവധി പ്രശ്നങ്ങളെ തുടര്‍ന്നാണ് സെക്യൂരിറ്റി ഓഫീസറുടെ ഒഴിവിലേക്ക് വീണ്ടും നിയമനം നടത്തിയത്.

അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാർത്ഥി ജോ ബിഡൻ, കിം കർദാഷിയാൻ, എലോൺ മസ്‌ക്, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു വിവാദപരമായ പ്രശ്നങ്ങള്‍ ഉണ്ടായത്. ചില മാലീഷ്യസ് ആക്ടേഴ്സ് ഇവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും ബിറ്റ്കോയിൻ അഴിമതിയായി പണം അയയ്ക്കാൻ അനുയായികളോട് ആവശ്യപ്പെടുകയും ചെയ്തു. ഹാക്കിംഗിനെ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടുകൂടി അന്വേഷണം വേഗത്തിലാക്കുകയും ശേഷം യുകെയിൽ നിന്നും യുഎസിൽ നിന്നും ഹാക്കർമാരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*