കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പബ്ജി ഗെയ്മിന്‍റെ മൊബൈൽ ആപ്ലിക്കേഷന്‍ ഇന്ത്യയിൽ വീണ്ടും അവതരിപ്പിക്കുവാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ആപ്പിന്‍റെ ചൈനീസ് ബന്ധം ഒഴിവാക്കി രാജ്യത്തെ ഗെയിം പബ്ലിഷിംഗുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും പബ്ജി കോർപ്പറേഷനില്‍ നൽകികൊണ്ട് ഇന്ത്യയിൽ വീണ്ടും പ്രവേശിക്കാനുള്ള പദ്ധതികളാണ് കമ്പനി ഇപ്പോള്‍ നടത്തിവരുന്നത്.
സൗത്ത് കൊറിയൻ ഗെയിമിംഗ് കമ്പനിയായ ബ്ലൂഹോളിന്‍റെ ഉടമസ്ഥതയിലുള്ള പബ്ജി കോർപ്പറേഷനാണ് യഥാർത്ഥത്തിൽ ഈ ഗെയിമിന്‍റെ നിർമാതാക്കൾ. ഗെയ്മിന്‍റെ മൊബൈൽ ആപ്പ് മാത്രമായിരുന്നു ചൈനയിലെ ടെന്‍സന്‍റ് കമ്പനി ഡെവലപ്പ് ചെയ്തത്. അതിനാല്‍ ആപ്പിന്‍റെ അവകാശം സൗത്ത് കൊറിയൻ കമ്പനി ഏറ്റെടുക്കുന്നതിലൂടെ പബ്ജി മൊബൈൽസിന് ഇന്ത്യയില്‍ വീണ്ടും പ്രവേശിക്കുവാനുള്ള വഴിതുറക്കാനാണ് സാധ്യത.
പൗരന്മാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമായി സർക്കാർ സ്വീകരിച്ച നടപടികളെ ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുവെന്നും സർക്കാരുമായി ചേർന്ന് നിയമങ്ങൾ പാലിച്ചുകൊണ്ട് ഗെയിം തിരികെ എത്തിക്കുമെന്ന് പബ്ജി കോർപ്പറേഷൻ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിൽ 118 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിന് ശേഷം വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ ടെന്‍സെന്‍റിന് 3400 കോടി ഡോളർ നഷ്ടം ഉണ്ടായതാണ് കണക്കാക്കപ്പെടുന്നത്. പ്രതിദിനം 50 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കള്‍ ഉണ്ടായിരുന്ന പബ്ജിയുടെ ഏറ്റവും വലിയ വിപണിയായിരുന്നു ഇന്ത്യ.
Leave a Reply