ചൈനീസ് പബ്ജി മൊബൈൽ ഗെയ്മിന് പകരമായി ഫൗ-ജി എന്ന ഒരു വീഡിയോ ഗെയിം നിർമ്മിച്ചിരിക്കുകയാണ് ഇന്ത്യൻ കമ്പനി. ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ് ഗാർഡ്സ് എന്നാണ് ഫൗ-ജി യുടെ യഥാർത്ഥ പേര്. ബംഗളൂരു ആസ്ഥാനമായ എൻകോർ ഗെയിംസ് ആണ് ഫൗ-ജി ഗെയിം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആത്മ നിർഭര്‍ പ്രസ്ഥാനത്തിന്‍റെ പിൻബലത്തോടെയാണ് ഈ വീഡിയോ ഗെയിം അവതരിപ്പിക്കപ്പെടുന്നത്.
ഇന്ത്യൻ പ്രതിരോധ സേന നേരിടുന്ന സാഹചര്യങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന മൾട്ടി പ്ലെയർ ഗെയിം ആണിത്. ഗാല്‍വാന്‍ വാലിയുടെ പശ്ചാത്തലത്തിലുള്ള ഗെയിം ഒക്ടോബർ അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് സൂചന. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഫൗ-ജി ഗെയിം ലഭ്യമാകുന്നതാണ്. എന്നാല്‍, ഗെയിം മൊബൈൽ ഉപകരണങ്ങളിൽ മാത്രമായി പരിമിതപ്പെടുമോ അതോ പിസി പതിപ്പും ലഭിക്കുമോ എന്ന് വ്യക്തമല്ല.
ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് ഗെയ്മിനെ സംബന്ധിച്ച വിശദാംശങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. “ഫിയര്‍ലെസ് ഗാർഡ്സ് ഫൗ-ജി എന്നൊരു ആക്ഷൻ ഗെയിം അവതരിപ്പിക്കുന്നതിൽ അഭിമാനിക്കുന്നു. വിനോദത്തിന് പുറമേ നമ്മുടെ സൈനികരുടെ ജീവത്യാഗത്തെക്കുറിച്ചും ഇത് കളിക്കുന്നവര്‍ പഠിക്കും. ഗെയ്മിലൂടെ ലഭിക്കുന്ന വരുമാനത്തിന്‍റെ 20 ശതമാനം ഭാരത് കീ വീര്‍ ട്രസ്റ്റിന് സംഭാവന ചെയ്യും” എന്നാണ് അക്ഷയ് കുമാർ ട്വീറ്റ് ചെയ്തത്. ആക്ഷൻ ഗെയിം പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരു ഗെയിം ആയിരിക്കുമിതെന്നാണ് സൂചന.
Leave a Reply