ഷവോമിയുടെ സബ് ബ്രാന്‍ഡ് ആയ പോക്കോയുടെ പുതിയ സ്മാർട്ട്‌ഫോൺ പോക്കോ എം2 ഇന്ത്യയില്‍ പുറത്തിറങ്ങിയിരിക്കുന്നു. കമ്പനി അടുത്തിടെ വിപണിയില്‍ എത്തിച്ച പോക്കോ എം2 പ്രോയുടെ പിന്‍ഗാമിയായാണ് പുതിയ ഹാന്‍ഡ്സെറ്റ് അവതരിച്ചിരിക്കുന്നത്. പ്രോ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ പോക്കോ എം2 ല്‍ അല്പം മിതമായ സവിശേഷതകളാണ് നല്‍കിയിരിക്കുന്നത്. മുന്‍പത്തെ എല്ലാ പോക്കോ ലോഞ്ചുകൾക്കും സമാനമായ ഒരു ഫ്ലിപ്പ്കാർട്ട് എക്സ്ക്ലൂസീവ് ആയിരിക്കും പുതിയ ഉപകരണം.
പോക്കോ എം2 സവിശേഷതകൾ
ഗെയ്മിംഗിനുമായി ഫുൾ എച്ച്ഡി റെസല്യൂഷനെ പിന്തുണയ്‌ക്കുന്ന 6.53 ഇഞ്ച് ഡിസ്‌പ്ലേയാണ് പോക്കോ എം 2ല്‍ നല്‍കിയിരിക്കുന്നത്. മീഡിയടെക് ഹീലിയോ ജി 80 SoC ചിപ്പ്സെറ്റുള്ള ഫോണ്‍ 6 ജിബി റാമും 64 ജിബി അല്ലെങ്കിൽ 128 ജിബി സ്റ്റോറേജ് വേരിയന്‍റില്‍ ലഭ്യമാണ്. ഈ സ്റ്റോറേജ് സ്പെയ്സ് 512 ജിബിയായി വികസിപ്പിക്കാനാകും.
13 മെഗാപിക്സൽ പ്രൈമറി ലെൻസ്, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 5 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് ക്യാമറ സജ്ജീകരണമാണ് റിയര്‍ ക്യാമറയായി നല്‍കിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഷൂട്ടർ മുന്‍വശത്തും നല്‍കിയിട്ടുണ്ട്.
പോക്കോ ലോഞ്ചറിനൊപ്പം MIUI 12 സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്ന
പോക്കോ എം2 സ്മാര്‍ട്ട്ഫോണില്‍ 18W ഫാസ്റ്റ് ചാർജ്ജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
പോക്കോ എം2: വില
രണ്ട് വേരിയന്‍റുകളില്‍ അവതരിപ്പിച്ചിരിക്കുന്ന പോക്കോ എം2 പ്രോയുടെ 6ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള എൻട്രി വേരിയന്‍റിന് 10999 രൂപയും 128ജിബി സ്റ്റോറേജുള്ള ഹൈ എൻഡ് വേരിയന്‍റിന് 12499 രൂപയുമാണ് വില. സെപ്റ്റംബർ 15ന് ഫ്ലിപ്പ്കാർട്ട് വഴി വില്‍പ്പന ആരംഭിക്കും.
Leave a Reply