ഗൂഗിള്‍ മാപ്‌സില്‍ പുതിയ സവിശേഷതകള്‍

google map

ലോകമെമ്പാടുമുള്ള 220 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 1 ബില്ല്യൺ കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഏറ്റവും വിപുലമായ മാപ്പിംഗ് ഡേറ്റാബേസാണ് ഗൂഗിൾ മാപ്സിന് ഉള്ളത്. ഈ ഡേറ്റാബേസിലും ഇത് ഉപയോഗിക്കുന്നതിനുളള രീതികളിലും ടെക് ഭീമൻ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ നടത്തുന്നു. വഴിയിൽ നിങ്ങൾ കണ്ടുമുട്ടുന്ന ട്രാഫിക് കാലിബ്രേറ്റ് ചെയ്യാൻ ഇതിന് കഴിയും എന്നതാണ് ഏറ്റവും വലിയ സവിശേഷത. ട്രാഫിക്കിന്‍റെ ചലനം കൃത്യമായി കണ്ടെത്താൻ അനുവദിക്കുന്ന പ്രക്രിയയെക്കുറിച്ച് ഗൂഗിള്‍ കുറച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു.

നാവിഗേറ്റ് ചെയ്യാൻ ഒരു വ്യക്തി ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കുമ്പോൾ, അവരുടെ റൂട്ടിലെ ട്രാഫിക് കൂടുതല്‍ തിരക്കേറിയതാണോ അതോ തിരക്ക് കുറഞ്ഞതാണോ, കണക്കാക്കിയ യാത്രാ സമയം, തിരിച്ച് വരവ് കണക്കാക്കിയ സമയം (ETA) എന്നിവ കാണിക്കുന്നു.

ഗൂഗിള്‍ മാപ്‌സ് ഉപയോഗിച്ച് നാവിഗേറ്റ് ചെയ്യുമ്പോൾ, ലോകമെമ്പാടുമുള്ള റോഡുകളിലെ ട്രാഫിക് അവസ്ഥ മനസിലാക്കാൻ മൊത്തം ലൊക്കേഷൻ ഡേറ്റ ഉപയോഗിക്കാം. നിലവിലെ ട്രാഫിക് അപ്ഡേഷനുകള്‍ അറിയുവാന്‍ ഈ വിവരങ്ങൾ സഹായിക്കുമ്പോൾ – ഒരു ട്രാഫിക് ബ്ലോക്ക് നിങ്ങളുടെ യാത്രയെ ബാധിക്കുമോ എന്ന് ഇതില്‍ കണക്കാക്കുന്നില്ല. എന്നാല്‍
സമീപഭാവിയിൽ ട്രാഫിക് എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാൻ, ഗൂഗിള്‍ മാപ്‌സ് കാലക്രമേണ റോഡുകളുടെ ചരിത്രപരമായ ട്രാഫിക് പാറ്റേണുകൾ വിശകലനം ചെയ്യുകയും സോഫ്റ്റ്‌വെയർ ചരിത്രപരമായ ട്രാഫിക് പാറ്റേണുകളുടെ ഈ ഡേറ്റാബേസിനെ ഉപയോക്താവിന്‍റെ തത്സമയ ട്രാഫിക് അവസ്ഥകളുമായി സംയോജിപ്പിക്കുകയും ചെയ്യുന്നതാണ്. അപ്പോള്‍ യാത്രാവേളയില്‍ മെഷീൻ ലേണിംഗ് ഉപയോഗിച്ച് രണ്ട് സെറ്റ് ഡേറ്റയെയും അടിസ്ഥാനമാക്കി പ്രവചനങ്ങൾ സൃഷ്ടിക്കുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*