ആപ്പിള്‍ ഈ വര്‍ഷം പുറത്തിറക്കുന്ന പുതിയ പ്രീമിയം ഫോണുകളിലെ ഏറ്റവും വലിപ്പം കുറഞ്ഞ മോഡലാണ് ഐഫോണ്‍ മിനി. ഔദ്യോഗികമായി ഈ ഉപകരണത്തെ കുറിച്ച് വിവരങ്ങള്‍ ഒന്നും കമ്പനി ലഭ്യമാക്കിയിട്ടില്ല. എന്നാലും ടെക് ലോകത്ത് പുതിയ ഉപകരണത്തെ സംബന്ധിച്ചുള്ള ധാരാളം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. പുതിയ കോംപാക്റ്റ് ഫോൺ വരാനിരിക്കുന്ന ആപ്പിൾ ഐഫോൺ ഇവന്‍റില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആപ്പിൾ ഐഫോൺ 12 മിനിക്ക് 700 ഡോളർ (ഏകദേശം 51500 രൂപ) വിലയുണ്ടാകുമെന്ന് വാൾസ്ട്രീറ്റ് ജേണൽ അനലിസ്റ്റ് ടോം ഫോർട്ടെ അവകാശപ്പെട്ടതായാണ് റിപ്പോർട്ടുകള്‍ പ്രചരിക്കുന്നത്. 5 ജി ഹാർഡ്‌വെയറുമായി ഫോൺ വരില്ലെന്നും ഇദ്ദേഹം വിലയിരുത്തുന്നു.
പുതിയ ഐഫോൺ 12 മിനിക്ക് 5.4 ഇഞ്ച് സ്‌ക്രീന്‍ ആയിരിക്കും ഉണ്ടാകുക. ആപ്പിളിന്‍റെ ഏറ്റവും പുതിയതും ശക്തവുമായ എ14 ബയോണിക് ചിപ്പ്സെറ്റിലായിരിക്കും പുതിയ സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുക. ഡ്യുവല്‍ റിയര്‍ക്യാമറ സവിശേഷതകളും ഇതില്‍ പ്രതീക്ഷിക്കുന്നു.
ഐഫോൺ 12, ഐഫോൺ 12 പ്ലസ് / മാക്‌സ്, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ പ്ലസ്, ഐഫോണ്‍ 12 മിനി എന്നീ അഞ്ച് പുതിയ ഐഫോണുകൾ ഒക്ടോബറില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐഫോണ്‍ മിനി ഉള്‍പ്പെടെയുള്ള പുതിയ മോഡല്‍ ഫോണുകളില്‍ ആപ്പിള്‍ ഒരുക്കിയിരിക്കുന്ന മികവുകള്‍ക്കായി ഐഫോണ്‍പ്രേമികളും ടെക് ലോകവും കാത്തിരിക്കുകയാണ്.
Leave a Reply