ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി ഇൻസ്റ്റഗ്രാം പുതിയ റീല്‍സ് ടാബ് പുറത്തിറക്കിയിരിക്കുന്നു. എക്സ്പ്ലോർ ടാബിനെ മാറ്റിസ്ഥാപിച്ചുകൊണ്ട് നാവിഗേഷൻ ബാറിലെ ഒരു ടാബായാണ് പുതിയ റീൽസ് ടാബ് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലാണ് പുതിയ സവിശേഷത ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ സവിശേഷത ഉപയോക്താക്കൾക്ക് റീല്‍സ് പര്യവേക്ഷണം ചെയ്യുന്നതിനായി ഒരു പ്രത്യേക ടാബ് നൽകും. ഇൻസ്റ്റഗ്രാം ഉപയോക്താവിന്റെ പ്രൊഫൈലിൽ അവതരിപ്പിക്കപ്പെട്ട റീൽസ് ടാബ് ഹ്രസ്വ വീഡിയോകൾ പ്രദർശിപ്പിക്കും. ജനപ്രിയ ഹ്രസ്വ-വീഡിയോ ഉള്ളടക്ക പ്ലാറ്റ്ഫോമായ ടിക്ടോക്കിനെ ഇന്ത്യൻ സർക്കാർ നിരോധിച്ചതിനെത്തുടർന്ന് ജൂലൈ മാസത്തിലാണ് റീൽസ് സവിശേഷത ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്.
എക്സ്പ്ലോര്‍ ടാബ് ഇൻസ്റ്റഗ്രാം ഹോം പേജിന്റെ മുകളിൽ വലത് വശത്ത് ലഭ്യമാകുന്നതാണ്. പുതിയ റീല്‍സ് ടാബില്‍ ഒരു ഓട്ടോ പ്ലേയിംഗ് വീഡിയോയും, റീൽസ് ക്യാമറയിലേക്ക് തുറക്കുന്ന ഒരു ക്രിയേഷൻ എൻട്രി പോയിന്റും നല്കിയിരിക്കുന്നു. ശബ്ദം ഓൺ / ഓഫ് ചെയ്യുന്നതിനായി ഡിഫോള്‍ഡ് ടോഗിൾ ടാപ്പ് ചെയ്താല്‍ മതിയാകും.
Leave a Reply