ഹുവായ് പി സ്മാർട്ട് 2021 സ്മാര്‍ട്ട്ഫോണ്‍ യൂറോപ്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു. 5000എംഎഎച്ച് ബാറ്ററി, 48 മെഗാപിക്സൽ ഷൂട്ടർ, ഹുവായുടെ സ്വന്തം ഹിസിലിക്കൺ കിരിൻ 710A പ്രോസസ്സർ തുടങ്ങിയ മികച്ച സവിശേഷതകളോടുകൂടിയാണ് ഹാന്‍ഡ്സെറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
1080×2400 പിക്‌സൽ റെസല്യൂഷനോട് കൂടിയ 6.07 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയില്‍ ഉള്ള ഹുവായ് പി സ്മാർട്ട് 2021 സ്മാര്‍ട്ട്ഫോണില്‍ 4 ജിബി റാം, 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ആവശ്യമെങ്കില്‍ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താവുന്നതാണ്. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതില്‍ 22.5W സൂപ്പർചാർജ്ജ് ഫാസ്റ്റ് ചാർജ്ജിംഗ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.
.
ക്യാമറയുടെ കാര്യത്തിൽ, 48 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ഒരു ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമാണ് ഹുവായ് പി സ്മാർട്ട് 2021-യില്‍ നല്‍കിയിരിക്കുന്നത്. മുൻവശത്ത്, സെൽഫികൾക്കായി 8 മെഗാപിക്സൽ ക്യാമറയുമുണ്ട്.
ഒറ്റ വേരിയന്‍റിലുള്ള ഹുവായ് പി സ്മാർട്ട് 2021-ന് 229 യൂറോ (ഏകദേശം 19000 രൂപ) ആണ് വില. ബ്ലഷ് ഗോൾഡ്, ക്രഷ് ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ വ്യത്യസ്ത നിറങ്ങളിൽ ആണ് സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ യൂറോപ്യന്‍ വിപണിയില്‍ മാത്രം ലഭ്യമായിട്ടുള്ള ഹാന്‍ഡ്സെറ്റ് മറ്റ് വിപണികളിലേക്ക് ഉടന്‍തന്നെ പ്രതീക്ഷിക്കുന്നു. ഹുവായുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന വിവരവും ഇതുവരെ ലഭ്യമായിട്ടില്ല.
Leave a Reply