ഗൂഗിൾ ഈ വർഷം ആദ്യം തങ്ങളുടെ ഗൂഗിള്‍ അസിസ്റ്റന്‍റ് സ്നാപ്പ്ഷോട്ട് ഫീഡ് വീണ്ടും പ്രവർത്തനസജ്ജമാക്കുകയും സേവനത്തിലേക്ക് പുതിയ കാർഡുകൾ ചേർക്കുകയും ചെയ്തിരുന്നു. അഗ്രഗേഷൻ, ആക്സിലറേഷൻ, ഓട്ടോമേഷൻ എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിലാണ് സ്നാപ്പ്ഷോട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സ്നാപ്പ്ഷോട്ടുകൾ ഓരോ വ്യക്തിക്കും അവർ ഉപയോഗിക്കുന്ന ഉള്ളടക്കത്തെ ആശ്രയിച്ച് വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും, ഇവയിൽ കാലാവസ്ഥാ അപ്‌ഡേറ്റുകൾ, യാത്രാ സമയം, ക്രെഡിറ്റ് കാർഡ്, ബില്ലുകൾ എന്നിവ ഉൾപ്പെടെ ചില കാര്യങ്ങള്‍ സമാനമായിരിക്കും.
സ്നാപ്പ്ഷോട്ട് എങ്ങനെ ഉപയോഗിക്കാം
ഇതിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് എളുപ്പമാക്കുന്നതിനായി ഗൂഗിള്‍ “Hey Google, show me my day” എന്ന ഒരു പുതിയ വോയ്‌സ് കമാൻഡ് അവതരിപ്പിച്ചു. ഗൂഗിള്‍ അസിസ്റ്റന്‍റ് തുറന്നുകഴിഞ്ഞാൽ നിങ്ങൾക്ക് ഈ കമാൻഡ് ഉപയോഗിക്കാം. എന്നിരുന്നാലും, ഇപ്പോൾ ഈ പ്രവർത്തനം ഇംഗ്ലീഷ് ഡിഫോള്‍ട്ട് ഭാഷയായി ഉപയോഗിക്കുന്നവർക്ക് മാത്രമേ ലഭ്യമാകൂ. വരും മാസങ്ങളിൽ, ഈ കമാൻഡ് മറ്റ് ഭാഷകളിലും ലഭ്യമാക്കും. നേരത്തെ, സ്നാപ്പ്ഷോട്ട് ആക്സസ്സ് ചെയ്യുന്നതിന് ചുവടെ ഇടത് കോണിലുള്ള ഐക്കണിൽ ടാപ്പ് ചെയ്യേണ്ടതുണ്ടായിരുന്നു.
സ്നാപ്പ്ഷോട്ടിലെ പുതുമ
വരാനിരിക്കുന്ന ജന്മദിനങ്ങൾക്കും അവധിദിനങ്ങൾക്കുമുള്ള റിമൈന്‍ഡറുകൾ ഉൾപ്പെടെ മറ്റ് പ്രധാന ജോലികളുടെ സംഗ്രഹവും ഇതില്‍ ദൃശ്യമാകും. ബെര്‍ത്ത്ഡേ നോട്ടിഫിക്കേഷനിൽ ടാപ്പ് ചെയ്ത് നിങ്ങൾ ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവര്‍ത്തനം അതായത്; കോളിംഗ്, ടെക്സ്റ്റിംഗ്, ജന്മദിന ഗാനം ആലപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ചെയ്യാം.
നിങ്ങളുടെ സ്നാപ്പ്ഷോട്ട്, ദിവസത്തെയും സമയത്തെയും ഗൂഗിള്‍ അസിസ്റ്റന്‍റുമായുള്ള ചാറ്റുകളെയും ആശ്രയിച്ച് കാർഡുകൾ മാറ്റും. ഉദാഹരണത്തിന്, രാവിലെ ഇത് നിങ്ങളുടെ യാത്രാമാർഗം, കാലാവസ്ഥ, പ്രധാനപ്പെട്ട വാര്‍ത്ത തലക്കെട്ടുകൾ, ദിവസത്തെ ജോലികൾ എന്നിവ കാണിക്കും. നേരേമറിച്ച്, നിങ്ങൾ ഗൂഗിള്‍ അസിസ്റ്റന്‍റിനോട് കൂടുതൽ തവണ ചോദിച്ചിട്ടുള്ള നിങ്ങളുടെ അടുത്തുള്ള റെസ്റ്റോറന്‍റുകൾ കാണിക്കാനും ഇതിന് സാധിക്കും. ഏത് തരത്തിലുള്ള പോഡ്‌കാസ്റ്റുകളാണ് നിങ്ങൾ കേൾക്കുന്നത് എന്നറിയുവാനും, കസ്റ്റമൈസ്ഡ് റെക്കമെന്‍ഡേഷന്‍ വാഗ്ദാനം ചെയ്യുന്നതിനുമായി നിങ്ങൾ കാണുന്ന വീഡിയോകളും ഇത് ട്രക്ക് ചെയ്യും. പാൻഡെമിക് സംബന്ധമായ വാർത്തകൾ ഉപയോഗിച്ച് നിങ്ങളെ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒരു കോവിഡ് -19 അലേർട്ട് കാർഡും ലഭ്യമാണ്.
Leave a Reply