ഇന്ത്യയില്‍ ടിക്ക്‌ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജനപ്രീതി നേടിയ ഷോർട്ട് വീഡിയോ മേക്കിംഗ് ആപ്പായ ചിംഗാരി മൂന്നു കോടി ഡൗൺലോഡുകൾ പിന്നിട്ടെന്ന് ആപ്പിന്‍റെ സഹ സ്ഥാപകൻ സുമിത് ഘോഷ് അറിയിച്ചു. ടിക്ക്ടോക്ക് നിരോധിച്ച് 24 മണിക്കൂറിനുള്ളിൽ ചിംഗാരി 35 ലക്ഷം ഡൗൺലോഡുകൾ പിന്നിട്ടിരുന്നു.
വീഡിയോയും, ഓഡിയോയും എഡിറ്റ് ചെയ്യുന്നതിന് മികച്ച സംവിധാനങ്ങളാണ് ചിംഗാരി ആപ്പില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ വിഷ്വൽ എഫക്ട്‌സിനും വലിയ പ്രധാന്യമാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകൾക്ക് പുറമേ ഹിന്ദി, ബംഗ്ലാളി, ഗുജറാത്തി, മറാത്തി, കന്നഡ, പഞ്ചാബി, മലയാളം, തമിഴ്, ഒഡിയ, തെലുങ്ക് എന്നീ ഭാഷകളിലും ചിംഗാരി ഉള്ളടക്കം ലഭ്യമാണ്.
ഇന്ത്യയ്ക്ക് പുറമെ യുഎഇ, അമേരിക്ക, കുവൈറ്റ്, സിംഗപ്പൂർ, സൗദി അറേബ്യ, വിയറ്റ്നാം എന്നിവിടങ്ങളിലും ചിംഗാരി ആപ്പിന് ഉപയോക്താക്കള്‍ ഏറെയുണ്ട്.
ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും കണക്കിലെടുത്താണ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ആക്ടിന്‍റെ 69എ വകുപ്പ് പ്രകാരം ടിക്ക്‌ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചത്.
ലോകത്തെ ടിക്ക്ടോക്ക് ഉപഭോക്താക്കളിൽ 30.3 ശതമാനം ഇന്ത്യയിലായിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിലെയും ആപ്പിൾ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളിൽ ഒന്നായിരുന്നു ടിക്ക്‌ടോക്ക്.
Leave a Reply