ഇന്ത്യയില്‍ ആപ്പിളിന്‍റെ ആദ്യ ഓൺലൈൻ സ്റ്റോർ സെപ്റ്റംബര്‍ 23ന് ആരംഭിക്കുന്നു. ഇതോടെ ആപ്പിളിന്‍റെ എല്ലാ ഉൽപ്പന്നങ്ങളും രാജ്യത്ത് ലഭ്യമാകുകയും ആപ്പിൾ ഉപകരണങ്ങളുടെ വിൽപ്പനയും സർവീസും പ്രാദേശികമായി ഉപയോക്താക്കള്‍ക്ക് ലഭ്യമാകുകയും ചെയ്യുന്നതാണ്.
മാക് കംപ്യൂട്ടറുകള്‍,ഐപാഡ് തുടങ്ങിയവ പ്രത്യേക വിലയിൽ ആയിരിക്കും ഇവിടെ ലഭ്യമാകുക. ആപ്പിളിന്‍റെ പ്രീമീയം സപ്പോർട്ട് ആപ്പിള്‍ കെയര്‍ പ്ലസും ഇതോടൊപ്പം ലഭ്യമാകും.
പ്രാരംഭ നാളുകളിൽ ആപ്പിളിന്‍റെ ഉല്‍പ്പന്നങ്ങൾ മാത്രമായിരിക്കും ഇതിലൂടെ വിൽപ്പനയ്ക്കെത്തുക. പിന്നീട് മറ്റ് ബ്രാൻഡുകളുടെ ആക്സസറിസും ഉൾപ്പെടുന്നതായിരിക്കും. യുപിഐ, ക്യാഷ് ഓൺ ഡെലിവറി എന്നീ പണമിടപാട് സംവിധാനങ്ങളും ഇവിടെ പിന്തുണയ്ക്കുന്നു.
ആപ്പിൾ സ്വന്തമായി ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കുന്ന 37-മത് രാജ്യമാണ് ഇന്ത്യ. തേര്‍ട്ട് പാർട്ടി വെണ്ടർമാർ, ഇകോമേഴ്സ് സ്ഥാപനങ്ങളായ ആമസോൺ ഡോട്ട് കോം, വാള്‍മാര്‍ട്ട് ഇങ്കിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് എന്നിവയിലൂടെയുമാണ് കമ്പനി നിലവിൽ ഇന്ത്യയിൽ ഉല്‍പ്പന്നങ്ങൾ വിൽക്കുന്നത്.
Leave a Reply