ചൈനയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ZTE ചൈനയിൽ അണ്ടർ ഡിസ്പ്ലേ ക്യാമറയുള്ള ആദ്യത്തെ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുന്നു. സെപ്റ്റംബറിൽ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കുന്ന അസോൺ 20 5G സ്മാർട്ട്ഫോണിൽ ഡിസ്പ്ലേയ്ക്ക് കീഴിൽ ആണ് ക്യാമറ നൽകിയിരിക്കുന്നത്.
ഒപ്പോ, ഷവോമി എന്നിവയുൾപ്പെടെ മറ്റ് ചൈനീസ് കമ്പനികൾ മുൻപ് ഈ സാങ്കേതികവിദ്യ പ്രദർശിപ്പിച്ചിരുന്നുവെങ്കിലും ZTE ആണ് ആദ്യമായി ഈ സാങ്കേതികവിദ്യ കൂടുതൽ സ്മാർട്ട്‌ഫോണിലേക്ക് കൊണ്ടുവരുന്നത്.
ZTE അസോൺ 20 5G യിൽ ഡിസ്പ്ലേയിൽ ഒരു പഞ്ച്-ഹോൾ അല്ലെങ്കിൽ ഒരു നോച്ച് നൽകിയിട്ടില്ല. റിയർ പാനലിൽ ലംബമായ വിന്യാസത്തിൽ നാല് ക്യാമറകളുണ്ട് – എക്സ് 3 സൂപ്പർ സൂം പോലുള്ള റിയൽമി ഫോണുകളിലെ രൂപകൽപ്പനയുമായി വളരെ സാമ്യമുള്ള ഒന്നാണിത്. അസോൺ 20 5G സ്മാർട്ട്ഫോണിന്റെ സവിശേഷതകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കമ്പനി ഇപ്പോൾ ലഭ്യമാക്കിയിട്ടില്ല.
Leave a Reply