ജാഗ്രത വേണം.., ഇ-സിം തട്ടിപ്പ് വ്യാപകമാകുന്നു

cyber security

രാജ്യത്ത് ഇ-സിം തട്ടിപ്പ് വ്യാപകമാകുന്നു. ഹൈദരാബാദിൽ നാലുപേർക്ക് 21 ലക്ഷം രൂപയാണ് ഈ തട്ടിപ്പിൽ ഇപ്പോൾ നഷ്ടമായിരിക്കുന്നത്. കുറ്റവാളികൾ ഇരകളുടെ ഇ-സിമ്മുകൾ ആക്ടീവ് ആക്കുകയും തുടർന്ന് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിക്കുകയുമാണ് ചെയ്തത്. 

തട്ടിപ്പിന്റെ ആരംഭം, സിം കാർഡ് ഉടൻ ബ്ലോക്ക് ആകുമെന്നോ കെവൈസി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നോ സന്ദേശം അയച്ചുകൊണ്ടാണ്.  അല്ലെങ്കിൽ സമാനമായ മറ്റെന്തെങ്കിലും മുന്നറിയിപ്പ് നൽകുന്ന ലളിതമായ സന്ദേശത്തോടെയാണ്. 

മഹാരാഷ്ട്ര പോലീസിന്റെ സൈബർ ക്രൈം വിഭാഗവും അടുത്തിടെ ഇ-സിം ആക്രമണത്തിനെതിരെ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. ഇ-സിം തട്ടിപ്പ്  എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഇതാ:-

സാധാരണയായി സിം കാർഡ് തടയുമെന്ന് മുന്നറിയിപ്പ് നൽകുന്ന ഒരു സന്ദേശം ലഭിക്കും. “പ്രിയ ഉപഭോക്താവേ, നിങ്ങളുടെ സിം കാർഡ് 24 മണിക്കൂറിനുള്ളിൽ ബ്ലോക്ക് ആകും.” അല്ലെങ്കിൽ “ദയവായി നിങ്ങളുടെ eKYC പരിശോധന അപ്‌ഡേറ്റ് ചെയ്യുക.” എന്നിവയിലേതെങ്കിലുമാകാം സന്ദേശം. 

അതിനുശേഷം , ടെലികോം കമ്പനിയുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആണെന്നപേരിൽ തട്ടിപ്പുകാർ ഇരയെ വിളിക്കുന്നു.

മൊബൈൽ സേവന ദാതാവിന്റെ കസ്റ്റമർ കെയർ സെല്ലിൽ നിന്ന് കാണപ്പെടുന്ന സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്‌ത് ഒരു ഫോം പൂരിപ്പിക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു.

ഇരയുടെ മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്ത സ്വന്തം ഇമെയിൽ ഐഡി ലഭിച്ച ശേഷം, വിളിച്ചയാൾ ഇരയോട് രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി ഉപയോഗിച്ച് സേവന ദാതാവിന് ഒരു ഇ-സിം അഭ്യർത്ഥന കൈമാറാൻ ആവശ്യപ്പെടുന്നു. ഇത്തരത്തിൽ മെയിൽ ചെയ്യുന്നതോടെ 

ഇ-സിം സേവനം ആക്ടീവ് ആകും, ഇ-സിമ്മിനായുള്ള ആക്റ്റിവേഷൻ ക്യുആർ കോഡ് തട്ടിപ്പുകാരൻ നൽകിയ ഇമെയിൽ ഐഡിയിലേക്ക് പോകുന്നു.

ഇ-സിം ആക്ടീവ് ആയ ശേഷം, ഇരയുടെ ഫോണിൽ പ്രവർത്തിക്കുന്ന ഫിസിക്കൽ സിം ഓട്ടോമാറ്റിക്കായി ബ്ലോക്ക് ആകും.

തട്ടിപ്പുകാരൻ ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിച്ച് ഇ-സിം രജിസ്റ്റർ ചെയ്യുകയും പണം മോഷ്ടിക്കാൻ ഇരയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലിങ്ക് ചെയ്യുകയും ചെയ്യുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*