പുതിയ ഇത്തിരികുഞ്ഞൻ പിസി-യെ പരിചയപ്പെടാം

t98mini

കംപ്യൂട്ടിംഗ് രംഗത്ത് മറ്റൊരുമുന്നേറ്റവുമായി ഒരു യുഎസ്ബി ഡ്രൈവിനേക്കാൾ വലിപ്പമുള്ള ഒരു ഇത്തിരികുഞ്ഞൻ ആൻഡ്രോയിഡ് പവർ പേഴ്‌സണൽ കംപ്യൂട്ടർ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. T98 മിനി എന്ന്  പേര് നൽകിയിരിക്കുന്ന ഈ ഉപകരണത്തിന് 38 x 89 x 15mm ആണ് അളവ്.

ഇന്റേണൽ സ്റ്റോറേജിനായി T98 മിനിക്ക് 4GB DDR3 റാമും 32GB eMMC ഫ്ലാഷും ലഭിക്കും. ഓൾ‌വിന്നർ എച്ച് 6 സിസ്റ്റം-ഓൺ-ചിപ്പാണ് കംപ്യൂട്ടറിന് കരുത്ത് പകരുന്നത്. മാലി-T720 ജിപിയുവിനൊപ്പം നാല് കോർടെക്സ്-A53 കോറുകൾ ലഭിക്കും. 6K റെസല്യൂഷൻ പോലും ഉപകരണത്തിന് പിന്തുണയ്ക്കാൻ കഴിയും എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.

സ്‌ക്രീനിലേക്ക് കണക്റ്റുചെയ്യുന്നതിന്, ഉപകരണത്തിന് എച്ച്ഡിഎംഐ 2.1 പിന്തുണയ്ക്കുന്ന ഒരു എച്ച്ഡിഎംഐ ഔട്ട്‌പുട്ട് ലഭിക്കുന്നു. വളരെ ചെറിയ വലിപ്പമാണെങ്കിലും, രണ്ട് മൈക്രോ യുഎസ്ബി പോർട്ടുകൾ (ഒന്ന് ഒടിജി-ക്കും മറ്റൊന്ന് പവറിനും), യുഎസ്ബി 3.0 പോർട്ട്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവ ഉൾപ്പെടെ ധാരാളം പോർട്ടുകൾ ഈ ഉപകരണത്തിലുണ്ട്. 

മൈക്രോസോഫ്റ്റ് 365, ഗൂഗിൾ ജി സ്യൂട്ട് എന്നിവയിൽ നിന്നുള്ള പ്രധാനപ്പെട്ട ഓഫീസ് ആപ്ലിക്കേഷനുകളെ പിന്തുണയ്ക്കുന്ന ഉപകരണത്തിൽ ആൻഡ്രോയിഡ് 9.0 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്.

ബാങ്‌ഗുഡ് എന്ന വെബ്‌സൈറ്റിൽ T98 മിനി പിസിക്ക് 42.62 ഡോളറാണ്  വില(ഏകദേശം 3190 രൂപ).

About The Author

Be the first to comment

Leave a Reply

Your email address will not be published.


*