ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മെസ്സേജ്ജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പിൽ കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുവാനുള്ള ഒരു സംവിധാനമാണ് ടു സ്റ്റെപ്പ് വേരിഫിക്കേഷൻ. വാട്സ്ആപ്പിന്റെ ആൻഡ്രോയ്ഡ്, ഐഒഎസ് വേർഷനുകളിൽ ഈ സംവിധാനം ലഭ്യമാകുന്നതാണ്.
ടു സ്റ്റെപ്പ് വേരിഫിക്കേഷൻ പ്രകാരം ഉപയോക്താവ് നൽകുന്ന 6 അക്ക പാസ്കോഡ് കൂടി നൽകിയാൽ മാത്രമേ വാട്സ്ആപ്പ് നമ്പർ വെരിഫൈ ചെയ്യാൻ സാധിക്കുകയുള്ളൂ. വാട്സ്ആപ്പ് സെറ്റിംഗ്സിലൂടെ ഈ ഫീച്ചർ എനേബിൾ ചെയ്യാം. ഇമെയിൽ അഡ്രസ് നൽകിയാൽ പാസ്കോഡ് മറന്നു പോകുന്ന അവസരത്തിൽ അത് റീ ആക്ടിവേറ്റ് ചെയ്യാനുള്ള ലിങ്ക് മെയിൽ അയച്ചു തരും. എന്നാൽ പാസ്കോഡ് സെറ്റ് ചെയ്തശേഷം ഏഴു ദിവസത്തേക്ക് ഇതിൽ മാറ്റങ്ങളൊന്നും വരുത്താൻ സാധിക്കില്ല. മെയിൽ അഡ്രസ്സ് നൽകിയില്ലെങ്കിൽ പാസ്‌കോഡ് മറന്നുപോയാൽ വാട്സ്ആപ്പ് റീവേരിഫൈ ചെയ്യാൻ ഉടമസ്ഥന് പോലും സാധിക്കില്ല.
ടു സ്റ്റെപ്പ് വേരിഫിക്കേഷൻ എങ്ങനെ സജ്ജമാക്കാം
സ്റ്റെപ്പ് 1: നിങ്ങളുടെ വാട്സ്ആപ്പ് ആപ്ലിക്കേഷൻ തുറക്കുക.
സ്റ്റെപ്പ് 2: ശേഷം മുകളിലെ വലതു കോണിലുള്ള 3 ഡോട്ടുകളിൽ ടാപ്പ് ചെയ്യുക.
സ്റ്റെപ്പ് 3: “Settings” ഓപ്ഷൻ തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് 4: “Account”-ൽ ടാപ്പ് ചെയ്തുകൊണ്ട് “Two step verification” തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് 5: Enable ഓപ്ഷൻ സെലക്റ്റ് ചെയ്യുക. 6അക്ക പിൻ നൽകുക. അതേ പിൻ നമ്പർ തന്നെ ഒരിക്കൽ കൂടി നൽകി വെരിഫൈ ചെയ്യുക.
സ്റ്റെപ്പ് 6: “Next” ഓപ്ഷൻ ടാപ്പ് ചെയ്യുക.
സ്റ്റെപ്പ് 7: ഇ-മെയിൽ വിലാസം നൽകുക. വേരിഫൈ ചെയ്യുന്നതിനായി ഒരിക്കൽകൂടി ഇ-മെയിൽ വിലാസം നൽകുക.
സ്റ്റെപ്പ് 8: “Save” ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
Leave a Reply