ഡെൽ പുതിയ 14 ഇഞ്ച് കൺവേർട്ടബിൾ ബിസിനസ്സ് ലാപ്ടോപ്പായ ലാറ്റിറ്റ്യൂഡ് 7410 ക്രോംബുക്ക് എന്റർപ്രൈസ് പുറത്തിറക്കിയിരിക്കുന്നു. പുതിയ ലാപ്ടോപ്പ് അവതരിപ്പിച്ചതോടുകൂടി ഡെൽ അതിന്റെ ലാറ്റിറ്റ്യൂഡ് ക്രോംബുക്ക് ലൈനപ്പ് വിപുലീകരിച്ചിരിക്കുന്നു. മെയിൻസ്ട്രീം പ്രീമിയം ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ലാപ്ടോപ്പ്.
ലാറ്റിറ്റ്യൂഡ് 7410 ക്രോംബുക്ക് എന്റർപ്രൈസ് എൽടിഇ മൊബൈൽ ബ്രോഡ്ബാൻഡ്, ഇന്റൽ വൈഫൈ 6, പത്താം തലമുറ ഇന്റൽ കോർ i7 പ്രോസസ്സറുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഗൂഗിൾ ഷീറ്റ്സിനേക്കാൾ 8.6 മടങ്ങ് വേഗത ഇത് പ്രദാനം ചെയ്യുന്നു.
മികച്ച വായനാക്ഷമതയ്ക്കും കണ്ണുകളുടെ സുഖത്തിനും ലാപ്ടോപ്പിന് കുറഞ്ഞ നീല പ്രകാശം നൽകുന്ന 4K ഡിസ്പ്ലേ പാനലാണ് നൽകിയിരിക്കുന്നത്.
21 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഉള്ള ഈ ഡിവൈസ് ഏതൊരു പ്രീമിയം ക്രോംബുക്കിനെക്കാളും ഏറ്റവും ദൈർഘ്യമേറിയ ബാറ്ററി ആയുസ്സ് ഉള്ളതാണെന്ന് ഡെൽ അവകാശപ്പെടുന്നു. എക്സ്പ്രസ് ചാർജ്ജ് ബൂസ്റ്റ് ഉപയോഗിച്ച് ഉപകരണത്തിന് 20 മിനിറ്റിനുള്ളിൽ 0% മുതൽ 35% വരെ ചാർജ്ജ് ചെയ്യാൻ സാധിക്കും. അല്ലെങ്കിൽ എക്സ്പ്രസ് ചാർജ്ജ് ഉപയോഗിച്ച് ഒരു മണിക്കൂർ വേഗത്തിൽ 80% ചാർജ്ജ് വരെ നേടാവുന്നതുമാണ്.
ലാറ്റിറ്റ്യൂഡ് 7410 ക്രോംബുക്ക് എന്റർപ്രൈസ് 1299 ഡോളർ (ഏകദേശം 97000) വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉടൻതന്നെ ലഭ്യമാക്കുന്ന ഇന്റൽ കോർ i3 പ്രോസസ്സറുകൾ ഉള്ള മോഡലിന് 1099 ഡോളറിൽ (ഏകദേശം 82000) ആയിരിക്കും വില ആരംഭിക്കുക.
Leave a Reply